Wednesday, April 24, 2024
HomeKeralaആരോഗ്യമന്ത്രി ഒന്നും അറിയുന്നില്ല വീണയുടെ ഇമേജ് വാടുന്നു ഐഎംഎ കടുത്ത...

ആരോഗ്യമന്ത്രി ഒന്നും അറിയുന്നില്ല വീണയുടെ ഇമേജ് വാടുന്നു ഐഎംഎ കടുത്ത നിലപാടില്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജ് സമ്പൂര്‍ണ പരാജയമാണെന്നു തെളിയിക്കുന്നതായിരുന്നു ഡോക്ടര്‍മാര്‍ക്കെതിരേയുള്ള വാര്‍ത്ത. ഡോക്ടര്‍ക്കെതിരേ അതിക്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ മറുപടി ശരിക്കും അവരെ കുടുക്കിലാക്കി. ഇതിനെതിരേ പ്രതിപക്ഷം മാത്രമല്ല, ഡോക്ടര്‍മാരുടെ സംഘടനരംഗത്തു വന്നു കഴിഞ്ഞു. വാക്‌സിന്‍ വരെ നിര്‍ത്തുമെന്നാണ് ഇവരുടെ ഭീഷണി. മന്ത്രി വീണയുടെ കാലത്താണ് ഡോക്ടര്‍മാര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അതിക്രമം നടന്നിരിക്കുന്നതെന്ന ഐഎംഎയുടെ വാക്കുകള്‍ ചെറുതായി കാണാനും കഴിയില്ല. കഴിഞ്ഞ ദിവസവും ഡോക്ടര്‍മാര്‍ അക്രമിക്കപ്പെട്ടു. ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.

ഡോക്ടര്‍മാര്‍ക്കെതിരേ പരക്കെ ആക്രമണം ഉയര്‍ന്നപ്പോള്‍ ഐഎംഎ വീണ ജോര്‍ജിനു നിവേദനം നല്‍കിയതാണ്. എന്നിട്ടും ഇവരൊന്നും അറിയില്ലെന്ന നിലപാട് അമര്‍ഷത്തിനിടയാക്കിയിരിക്കുകയാണ്. ഏതായാലും പ്രതിപക്ഷത്തിന്റെയും ഡോക്ടര്‍മാരുടെയും പ്രതിഷേധത്തിനു ജീവന്‍ വച്ചിരിക്കുകയാണ്. നിയമസഭയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പറഞ്ഞവര്‍ ശ്രദ്ധയില്‍പെട്ടുവെന്നാക്കി തീരുത്തിയിട്ടുണ്ട്.
ഏതായാലും ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറിന്റെ ഒപ്പം പ്രവര്‍ത്തനമികവൊന്നും വീണ ജോര്‍ജിനില്ലെന്ന പരാതി ഡോക്ടര്‍മാരും ഉയര്‍ത്തി കഴിഞ്ഞു. നിപയും കോവിഡും പ്രളയവും നല്‍കിയദുരതത്തില്‍ മന്ത്രി ശൈലജ ഒരു അമ്മയുടെറോളില്‍ തിളങ്ങുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായിക്കു പോലും സാധിക്കാത്ത കാര്യമാണ് ശൈലജ ടീച്ചര്‍ ചെയ്തത്. കേരളത്തിന്റെ ടീച്ചറമ്മയായി ഇവര്‍ വിലസി. അവരെ തഴഞ്ഞതിനു ഇപ്പോള്‍ സിപിഎം പഴി കേള്‍ക്കുക മാത്രമല്ല, സ്വയം ശപിക്കുന്നുണ്ടായിരിക്കും. മാധ്യമപ്രവര്‍ത്തകയായി മറ്റുള്ളവരെ ശകാരിക്കാനും കുറ്റപ്പെടുത്താനും ആരോപണം ഉയര്‍ത്താനും സാധിച്ചിരുന്ന വീണക്കു മന്ത്രിയായപ്പോള്‍ സ്വന്തം ഗ്രേഡ് ഉയര്‍ത്താന്‍ കഴിയുന്നില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular