Saturday, July 27, 2024
HomeEuropeകോണ്ടെ നാപോളിയുടെ അടുത്ത പരിശീലകനാകും

കോണ്ടെ നാപോളിയുടെ അടുത്ത പരിശീലകനാകും

കോണ്ടെ നാപോളിയുടെ അടുത്ത പരിശീലകനാകും എന്ന് റിപ്പോർട്ടുകള്‍. കോണ്ടെയും നാപോളിയുമായുള്ള കരാർ ചർച്ചകള്‍ അവസാന ഘട്ടത്തില്‍ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത ദിവസങ്ങളില്‍ തന്നെ നിയമനം നടന്നേക്കും.നാപ്പോളി ഡയറക്ടർമാരായ ജിയോവന്നി മന്നയും ആൻഡ്രിയ ചിയാവെല്ലിയും കഴിഞ്ഞ രണ്ട് ദിവസമായി കോണ്ടെയുമായി ചർച്ചകള്‍ നടത്തുന്നുണ്ട്.

ഒരു സീസണില്‍ ഏകദേശം 6.5-7 മില്യണ്‍ യൂറോയും ആഡ്-ഓണുകളില്‍ 2 മില്യണ്‍ ഡോളറും മൂല്യമുള്ള മൂന്ന് വർഷത്തെ കരാർ ആണ് നാപോളി കൊണ്ടെയ്ക്ക് മുന്നൊല്‍ വെച്ചിരിക്കുന്നത്.

54കാരനായ കോണ്ടെ കഴിഞ്ഞ വർഷം ടോട്ടനത്തില്‍ ജോലി ഒഴിഞ്ഞതിനു ശേഷം ഇതുവരെ ഒരു ക്ലബിനെയും പരിശീലിപ്പിച്ചിരുന്നില്ല. മുമ്ബ് ഇന്റർ മിലാൻ, ചെല്‍സി, യുവന്റസ് എന്നീ ക്ലബുകളെ കൊണ്ടേ പരിശീലിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular