Friday, June 21, 2024
HomeSportsകൗട്ടീഞ്ഞോ ബ്രസീലിലേക്ക് മടങ്ങുന്നു

കൗട്ടീഞ്ഞോ ബ്രസീലിലേക്ക് മടങ്ങുന്നു

സ്റ്റണ്‍ വില്ലയുടെ താരമായ കൗട്ടീഞ്ഞോ ബ്രസീലിലേക്ക് മടങ്ങുന്നു. കൗട്ടീഞ്ഞോയെ ബ്രസീലിയൻ ക്ലബായ വാസ്കോ ഡി ഗാമ സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

താരവും ക്ലബുമായുള്ള ചർച്ചകള്‍ അന്തിമ ഘട്ടത്തിലാണ്‌. ഇപ്പോള്‍ ഖത്തർ ക്ലബായ അല്‍ ദുഹൈലില്‍ ലോണില്‍ കളിക്കുകയാണ് കൗട്ടീഞ്ഞോ. അവിടെ നല്ല പ്രകടനങ്ങള്‍ അല്ല ഇതുവരെ കൗട്ടീഞ്ഞോ നടത്തിയത്.

ആസ്റ്റണ്‍ വില്ല 20 മില്യണ്‍ നല്‍കി 2 സീസണ്‍ മുമ്ബ് കൗട്ടീഞ്ഞോയെ സ്ഥിര കരാറില്‍ സ്വന്തമാക്കിയിരുന്നു. 2026വരെയുള്ള താരത്തിന് വില്ലയില്‍ കരാർ ഉണ്ട്‌. 7 മില്യണോളം നല്‍കിയാല്‍ കൗട്ടീഞ്ഞോയെ ബ്രസീലിയൻ ക്ലബിനു വാങ്ങാൻ ആകും.

വില്ലയില്‍ എത്തിയ ആദ്യ സീസണില്‍ കൗട്ടീനോ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും പിന്നീട് പരിക്ക് പ്രശ്നമായി മാറി. മുമ്ബ് ബയേണ്‍, ബാഴ്സലോണ, ലിവർപൂള്‍ എന്നീ വലിയ ക്ലബുകള്‍ക്ക് ആയി കളിച്ച താരമാണ് കൗട്ടീഞ്ഞോ.

RELATED ARTICLES

STORIES

Most Popular