Friday, June 21, 2024
HomeKeralaനിരവധി സതീശൻ കഞ്ഞിക്കുഴിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതില്‍ ആര്‍ക്കാണ് സംശയം: സച്ചിൻ ദേവ്...

നിരവധി സതീശൻ കഞ്ഞിക്കുഴിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതില്‍ ആര്‍ക്കാണ് സംശയം: സച്ചിൻ ദേവ് എംഎല്‍എ

തിരുവനന്തപുരത്ത് നെയ്യാറില്‍ നടന്ന കെഎസ്‌യുവിന്റെ ക്യാമ്ബ് സംഘർഷത്തെ വിമർശിച്ച്‌ സച്ചിൻ ദേവ് എം എല്‍ എ. കെഎസ്‌യുവിന്റെ ക്യാമ്ബ് ശ്രദ്ധേയമായിരുന്നു എന്നത് വാർത്താമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞുവെന്നും പൊട്ടി തകർന്ന ജനല്‍ ചില്ലുകളുടെ കഷണങ്ങള്‍ക്കിടയില്‍ രക്തത്തുള്ളികള്‍ പടരുന്ന ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല എന്നും സച്ചിൻ ദേവ് എം എല്‍ എ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു

കെഎസ്‌യുവിന്റെ പൂർവ്വകാല ചരിത്രത്തില്‍ ഇതുപോലുള്ള എത്രയധികം സംഭവങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്ബോള്‍ നൈനാ സാഹ്നി എന്ന എൻ.എസ്.യു.ഐ നേതാവിനെ കുറിച്ച്‌ പ്രസംഗിച്ചതിന്റെ ഓർമ്മകള്‍ ഈ സംഭവം നടന്ന പശ്ചാത്തലത്തില്‍ ഓർമ്മ വരുന്നതായും സച്ചിൻ ദേവ് എം എല്‍ എ പറഞ്ഞു.

കെ.എസ്‌.യു പ്രസ്ഥാനത്തെക്കുറിച്ച്‌ ഏറ്റവും എളുപ്പത്തില്‍ വിവരിക്കണമെങ്കില്‍ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഉദ്ധരിക്കുന്നതാവും എളുപ്പം എന്നും സച്ചിൻ ദേവ് വ്യക്തമാക്കി.അങ്ങനെ നിരവധി സതീശൻ കഞ്ഞിക്കുഴിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതില്‍ ആർക്കാണ് സംശയം എന്നും സച്ചിൻ ദേവ് എം എല്‍ എ ചോദിച്ചു.

അതേസമയം എസ്‌എഫ്‌ഐ ഇപ്പോള്‍ അധ്യയനവർഷാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്യാമ്ബയിനുകളില്‍ മുഴുകിയിരിക്കുകയാണ്.രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളെ വരവേല്‍ക്കാനുള്ള തിരക്കില്‍ ഓരോ സ്കൂളിലും സജീവസാന്നിധ്യമായി എസ്‌എഫ്‌ഐയുണ്ട് എന്നും സച്ചിൻ ദേവ് എം എല്‍ എ വ്യക്തമാക്കി.പ്രതികൂല കാലാവസ്ഥയിലും പ്രകൃതി ദുരന്തങ്ങളിലും നാടിനെ സേവിക്കാനുള്ള സന്നദ്ധ വിദ്യാർഥി വളണ്ടിയർമാരെയും എസ്‌എഫ്‌ഐ രംഗത്തിറക്കിയിട്ടുണ്ട് സച്ചിൻ ദേവ് എം എല്‍ എ പറഞ്ഞു.

സച്ചിൻ ദേവ് എം എല്‍ എയുടെ പോസ്റ്റ്

തിരുവനന്തപുരത്ത് നെയ്യാറില്‍ നടന്ന കെഎസ്‌യുവിന്റെ ക്യാമ്ബ് ശ്രദ്ധേയമായിരുന്നു എന്നത് വാർത്താമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. പൊട്ടി തകർന്ന ജനല്‍ ചില്ലുകളുടെ കഷണങ്ങള്‍ക്കിടയില്‍ രക്തത്തുള്ളികള്‍ പടരുന്ന ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. കെ.എസ്‌.യുവിന്റെ പൂർവ്വകാല ചരിത്രത്തില്‍ ഇതുപോലുള്ള എത്രയധികം സംഭവങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്ബോള്‍ നൈനാ സാഹ്നി എന്ന എൻ.എസ്.യു.ഐ നേതാവിനെ കുറിച്ച്‌ പ്രസംഗിച്ചതിന്റെ ഓർമ്മകള്‍ ഈ സംഭവം നടന്ന പശ്ചാത്തലത്തില്‍ ഓർമ്മ വരുന്നുണ്ട്.

കെ.എസ്‌.യു അങ്ങനെയാണ്… ആ പ്രസ്ഥാനത്തെക്കുറിച്ച്‌ ഏറ്റവും എളുപ്പത്തില്‍ വിവരിക്കണമെങ്കില്‍ മലയാളത്തിലെ ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഉദ്ധരിക്കുന്നതാവും എളുപ്പം..

അങ്ങനെ നിരവധി സതീശൻ കഞ്ഞിക്കുഴിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതില്‍ ആർക്കാണ് സംശയം. ഈ അവസരത്തില്‍ ആയിരുന്നു സൗഹൃദ സംഭാഷണത്തിനായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ ഫോണില്‍ വിളിച്ചത്. കെഎസ്‌യുവിന്റെ തമ്മിലടിയേയും ബഹളത്തെയുമെല്ലാം വർഷങ്ങളായി തുടർന്നുപോരുന്ന അവരുടെ സ്ഥിരം കലാപരിപാടികള്‍ പോലെയാണ് എല്ലാവരും കാണുന്നതെന്ന് സംസാരത്തിനിടയില്‍ ഞങ്ങളും പങ്കുവെച്ചു. എസ്‌എഫ്‌ഐ ഇപ്പോള്‍ അധ്യയനവർഷാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്യാമ്ബയിനുകളില്‍ മുഴുകിയിരിക്കുകയാണ്.

രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളെ വരവേല്‍ക്കാനുള്ള തിരക്കില്‍ ഓരോ സ്കൂളിലും സജീവസാന്നിധ്യമായി എസ്‌എഫ്‌ഐയുണ്ട്.

വിദ്യാർത്ഥികള്‍ക്കായി ശുചിയുള്ള ക്ലാസ്മുറികള്‍,

വൃത്തിയുള്ള ബെഞ്ചുകള്‍,ഡസ്ക്കുകള്‍,കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണർ , ടാങ്കുകള്‍ എന്നിവ സ്‌കൂള്‍ തുറക്കുന്നതിനു മുമ്ബേ തന്നെ വൃത്തിയാക്കി സ്കൂളിലേക്ക് കടന്നുവരുന്ന കുട്ടികള്‍ക്ക് മികവുറ്റ വിദ്യാഭ്യാസത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് എസ്. എഫ്. ഐ.

പ്രതികൂല കാലാവസ്ഥയിലും പ്രകൃതി ദുരന്തങ്ങളിലും നാടിനെ സേവിക്കാനുള്ള സന്നദ്ധ വിദ്യാർഥി വളണ്ടിയർമാരെയും എസ്‌എഫ്‌ഐ രംഗത്തിറക്കിയിട്ടുണ്ട്.

ബിഗ് സല്യൂട്ട് എസ്‌എഫ്‌ഐ

RELATED ARTICLES

STORIES

Most Popular