Saturday, July 27, 2024
HomeIndiaപുതിയ റീച്ചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍; അത്യാകര്‍ഷകമായ പ്രത്യേകതകള്‍ ഇതെല്ലാം

പുതിയ റീച്ചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍; അത്യാകര്‍ഷകമായ പ്രത്യേകതകള്‍ ഇതെല്ലാം

മുംബൈ: ഇന്ത്യൻ മാർക്കറ്റില്‍ മൊബൈല്‍ സേവനദാതാക്കളുടെ മത്സരം മുറുകുന്നു. ജിയോയ്ക്കും വൊഡാഫോണ്‍ ഐഡിയക്കും ഭീഷണിയാവാൻ പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് എയർടെല്‍.

അത്യാകർഷകമായ പ്രത്യേകതകള്‍ ഈ റീച്ചാർജിനുണ്ട്.

ബജറ്റ് സൗഹാർദ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളിലൊരാളായ എയർടെല്‍. 84 ദിവസത്തെ വാലിഡിറ്റിയില്‍ 500 രൂപയില്‍ താഴെ വിലയിലുള്ള ഈ പ്ലാനില്‍ ആകർഷകമായ ഫീച്ചറുകളുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയില്‍ 455 രൂപയുടെ റീച്ചാർജ് പ്ലാനാണ് എയർടെല്‍ നല്‍കുന്നത്. പരിധിയില്ലാത്ത വോയിസ് കോളിംഗ്, ഇന്ത്യയൊട്ടാകെ സൗജന്യ റോമിംഗ്, 900 എസ്‌എംഎസുകള്‍ സൗജന്യം, ആറ് ജിബി ഡാറ്റ എന്നിവ 455 രൂപയുടെ പ്ലാനില്‍ എയർടെല്‍ വാഗ്ദാനം ചെയ്യുന്നു. വീട്ടില്‍ വൈഫൈ ഉള്ളവരെയും ഏറെ ഡാറ്റ ഉപയോഗം ആവശ്യമില്ലാത്ത ഫീച്ചർ ഫോണ്‍ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് എയർടെല്‍ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

എയർടെല്‍ പുതിയ റീച്ചാർജ് ഓഫർ പ്രഖ്യാപിച്ചതോടെ മൊബൈല്‍ സേവനദാതാക്കളുടെ മത്സരം മുറുകുകയാണ്. എയർടെല്ലിൻറെ പുതിയ ഓഫർ എതിരാളികളായ ജിയോയ്ക്കും വൊഡാഫോണ്‍ ഐഡിയക്കും ബിഎസ്‌എൻഎല്ലിനും ഭീഷണിയായേക്കും.

RELATED ARTICLES

STORIES

Most Popular