Friday, April 19, 2024
HomeKeralaകൊമ്പു കോര്‍ക്കാന്‍ ജോസ് വരുന്നു ഏറ്റുമുട്ടാന്‍ കാപ്പനും ജോസും

കൊമ്പു കോര്‍ക്കാന്‍ ജോസ് വരുന്നു ഏറ്റുമുട്ടാന്‍ കാപ്പനും ജോസും

എംപിയായി ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി പാലായില്‍ ജോസ് കെ മാണി എംപിയും മാണി സി കാപ്പന്‍ എംഎല്‍എയും തമ്മിലുള്ള  പോരാട്ടത്തിനു കളമൊരുങ്ങി. വികസനത്തിന്റെപേരിലാണ് പോരാട്ടമെങ്കിലും നിലനില്‍പിനും ഇടിച്ചു കയറാനുള്ള നീക്കം രണ്ടുപേരുടയും ഭാഗത്തുനിന്നും  ഉണ്ടാകും. ജോസ് കെ മാണി  എംപിയായി പാലായില്‍ എത്തുകയും കാപ്പന്‍  കോവിഡുമായി ഷെഡില്‍ കയറുകയും ചെയ്തതോടെ  കേരള കോണ്‍ഗ്രസ് എമ്മുകാര്‍ ആവേശത്തിലാണ്. ഏതായാലും  ജോസിന്റെ ഒരു ഭാഗ്യം. ഏതു മുന്നണിയില്‍ പോയാലും സീറ്റ് കിട്ടും. ഇഷ്ടമുള്ള സ്ഥാനം ലഭിക്കാന്‍ ചാടിചാടി പോകാം.

എംപിയായിരിക്കുമ്പോള്‍ രാജ്യസഭയിലേക്കു പോയി. രാജ്യസഭയിലിരിക്കുമ്പോള്‍ നിയമസഭയില്‍ മത്സരിക്കാന്‍ എംപി സ്ഥാനംരാജി വച്ചു. നിയമസഭയിലേക്കു മത്സരിച്ചു  കാപ്പനോടു പരാജയപ്പെട്ടു. പരാജയപ്പെട്ടു എന്നതിനെക്കാള്‍ നേതാവ് പാലായില്‍ നാണംകെട്ടു വെന്നു പറയുന്നതാണ് ശരി. പാലാ എന്നാല്‍ മാണി എന്നായിരുന്നു. അതിനു  മാറ്റം വന്നതു മാണി സി കാപ്പന്‍ വന്നപ്പോഴാണ്.  എങ്കിലും പാലായില്‍ മാണി നിറഞ്ഞുനില്‍ക്കുന്നു. ജനത്തിനു മാണി വേണം. എന്നാല്‍ ജോസിനെ വേണ്ട എന്ന സ്ഥിതിതുടരുകയാണ്. മുനിസിപ്പാലിറ്റി  ഭരിക്കുന്നതും ജോസിന്റെ ആളുകള്‍. ഭൂരിപക്ഷം പഞ്ചായത്തുകളിലും  ജോസിന്റെ പാര്‍ട്ടി. പക്ഷേ,   നിയമസഭയിലേക്കു ജോസ് വന്നാല്‍ പ്രശ്‌നമാണ്. തോറ്റുപോകും. ഇത് ഇതുവരെയുള്ള സ്ഥിതിയാണ്. ഇനി മാറ്റം വരാം.

പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയെ സെമി കേഡര്‍ പാര്‍ട്ടിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ചെയര്‍മാന് എംപി സ്ഥാനം ലഭിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.കെ.എം.മണി അരങ്ങ് ഒഴിഞ്ഞതിനെത്തുടര്‍ന്നുള്ള ഭിന്നിപ്പിന്റെ കാലത്തിനു ശേഷം പാര്‍ട്ടിയെ ഭദ്രമായി നിലനിര്‍ത്തിയ ജോസ് കെ.മാണിക്ക് ഒദ്യോഗിക സ്ഥാനങ്ങളില്ലാത്തതിനാല്‍ അണികള്‍ക്ക് പരിഭവമുണ്ടായിരുന്നു.എംപി സ്ഥാനം കിട്ടിയതോടെ ചെയര്‍മാന് അഭിവാദ്യം അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിനന്ദനം വൈറലായി.2004ല്‍ മൂവാറ്റുപുഴ ലോക്‌സഭ മണ്ഡലത്തിലായിരുന്നു ജോസ് കെ.മാണിയുടെ കന്നിയങ്കം.ആദ്യ അങ്കത്തില്‍ ജയിക്കാനായില്ലെങ്കിലും പിന്നീട് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും രണ്ടു തവണ വിജയം. 2019ല്‍ തോമസ് ചാഴികാടനു സീറ്റു നല്‍കി വിജയിപ്പിച്ചു.

അരുണ്‍ ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular