Saturday, July 27, 2024
HomeSportsടീം ഇന്ത്യ അമേരിക്കയില്‍

ടീം ഇന്ത്യ അമേരിക്കയില്‍

ന്യൂയോര്‍ക്ക്‌: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യസംഘം യു.എസിലെത്തി. നായകന്‍ രോഹിത്‌ ശര്‍മയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ്‌ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്‌ ശനിയാഴ്‌ച രാത്രിയാണു പുറപ്പെട്ടത്‌.

രോഹിത്‌, ജസ്‌പ്രീത്‌ ബുംറ, സൂര്യകുമാര്‍ യാദവ്‌, ഋഷഭ്‌ പന്ത്‌, ശുഭ്‌മന്‍ ഗില്‍, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ, പേസര്‍മാരായ മുഹമ്മദ്‌ സിറാജ്‌, അര്‍ഷ്‌ദീപ്‌ സിങ്‌്, സ്‌പിന്നര്‍മാരായ കുല്‍ദീപ്‌ പട്ടേല്‍, അക്‌സര്‍ പട്ടേല്‍, കോച്ച്‌ രാഹുല്‍ ദ്രാവിഡ്‌, ബാറ്റിങ്‌ കോച്ച്‌ വിക്രം റാത്തോഡ്‌, എന്നിവരാണ്‌ ആദ്യ സംഘത്തില്‍.
ഐ.പി.എല്‍. പ്ലേ ഓഫ്‌ ടീമുകളില്‍ കളിച്ച വിരാട്‌ കോഹ്ലി, യശസ്വി ജയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍, യുസ്‌വേന്ദ്ര ചാഹാല്‍, റിങ്കു സിങ്‌, ട്രാവലിങ്‌ റിസര്‍വുകളായ ഖലീല്‍ അഹമ്മദ്‌, ആവേശ്‌ ഖാന്‍ എന്നിവര്‍ പിന്നീട്‌ യാത്ര തിരിക്കും.
യു.എസിലും കാനഡയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന്‌ അയര്‍ലന്‍ഡുമായാണ്‌.ന്യൂയോര്‍ക്കില്‍ പുതുതായി നിര്‍മിച്ച രാജ്യാന്തര ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിലാണു മത്സരം. ജൂണ്‍ ഒമ്ബതിന്‌ പാകിസ്‌താനുമായും ജൂണ്‍ 12 ന്‌ യു.എസുമായും ജൂണ്‍ 15 ന്‌ കാനഡയുമായാണ്‌ ഇന്ത്യയുടെ എ ഗ്രൂപ്പിലെ മത്സരങ്ങള്‍.

RELATED ARTICLES

STORIES

Most Popular