Saturday, July 27, 2024
HomeSportsആവേശ പോരില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച്‌ ഇന്ത്യൻ ഹോക്കി ടീം

ആവേശ പോരില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച്‌ ഇന്ത്യൻ ഹോക്കി ടീം

FIH പ്രോ ലീഗില്‍ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തകർപ്പൻ വിജയം. അവർ കഴിഞ്ഞ ഒളിമ്ബിക്സിലെ സ്വർണ്ണ ജേതാക്കളായ അർജൻ്റീനയെ തോല്‍പ്പിച്ചു‌.

5-4 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന കുറച്ച്‌ കാലമായുള്ള ഹോക്കിയിലെ മോശം ഫോമില്‍ ഈ വിജയം ഇന്ത്യക്ക് വലിയ ആശ്വാസമാകും.

ഹർമൻപ്രീത് സിംഗ് ഹാട്രിക് നേടി ഇന്ത്യയുടെ വിജയത്തില്‍ നിർണായക പങ്കുവഹിച്ചു. അരയ്ജീത് സിംഗ് ഹുണ്ടലും ഗുർജന്ത് സിങ്ങും ഇന്ത്യക്ക് ആയി ഓരോ ഗോള്‍ വീതവും നേടി.

കളി തീരാൻ 8 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഇന്ത്യ 5-2 ന് മുന്നില്‍ ആയിരുന്നു. അവസാനം അർജൻ്റീന 2 ഗോളുകള്‍ തിരിച്ചടിച്ചു സ്കോർ 5-4 എന്നാക്കിയത് ഇന്ത്യക്ക് അവസാന നിമിഷങ്ങളില്‍ ആശങ്ക നല്‍കി. എങ്കിലും അവസാനം വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി.

ഇനി അടുത്ത മത്സരത്തില്‍ ജൂണ്‍ 1ന് ഇന്ത്യ ജർമ്മനിയെ നേരിടും.

RELATED ARTICLES

STORIES

Most Popular