Saturday, July 27, 2024
HomeKeralaഎന്‍റെ മകള്‍ മനഃപൂര്‍വം അപമാനിക്കപ്പെട്ടു: പോലീസില്‍ പരാതി നല്‍കി ദേവനന്ദയുടെ അച്ഛൻ

എന്‍റെ മകള്‍ മനഃപൂര്‍വം അപമാനിക്കപ്പെട്ടു: പോലീസില്‍ പരാതി നല്‍കി ദേവനന്ദയുടെ അച്ഛൻ

മൂഹ മാധ്യമങ്ങളിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി ബാലതാരം ദേവനന്ദ.
എറണാകുളം സൈബർ പോലീസിനാണ് ദേവനന്ദയുടെ അച്ഛൻ പരാതി നല്‍കിയത്.

ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ദേവനന്ദ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം പരാമർശം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

ദേവനന്ദയുടെ അച്ഛൻ പോലീസില്‍ നല്‍കിയ പരാതിയുടെ പൂർണരൂപം

ബഹുമാനപ്പെട്ട SHO മുൻപാകെ ദേവനന്ദയ്ക്കു വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി,

എന്‍റെ മോളുടെ ഏറ്റവും പുതിയ സിനിമയായ ഗുവിന്‍റെ പ്രമോഷന്‍റെ ഭാഗമായി എന്‍റെ വീട്ടില്‍ വച്ച്‌ ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തില്‍ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്‍റെ മകളെ സമൂഹ മാധ്യമത്തില്‍ മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്‍റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച്‌ വ്യക്തികള്‍ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുകളില്‍ പറഞ്ഞ ചാനലില്‍ വന്ന ഇന്‍റർവ്യൂവില്‍ നിന്ന് ഒരു ഭാഗം മാത്രം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്‍റെ 10 വ‌യസുള്ള മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹ മധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. പ്രൊഫൈല്‍ ഡീറ്റെയില്‍സ് അടുത്ത പേജില്‍ കൊടുത്തിട്ടുള്ളവയാണ്.

ഈ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോകള്‍ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന് വിശ്വസ്തതയോടെ ജിബിൻ
 

തൊട്ടപ്പൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ബാലതാരമാണ് ദേവനന്ദ. തുടർന്ന് മൈ സാന്‍റാ, മാളികപ്പുറം, 2018, നെയ്മർ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ അരണ്‍മനൈ 4 എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. മണിയൻ പിള്ള രാജു നിർമിച്ച ‘ഗു’ എന്ന ഹൊറർ ചിത്രമാണ് ദേവനന്ദയുടെ ഏറ്റവും പുതിയ റിലീസ്.

RELATED ARTICLES

STORIES

Most Popular