Saturday, July 27, 2024
HomeIndiaവിജയം ഉറപ്പിച്ച്‌ ഡി.എം.കെ; കേന്ദ്ര മന്ത്രിപദവികളെക്കുറിച്ച്‌ ചര്‍ച്ച തുടങ്ങി

വിജയം ഉറപ്പിച്ച്‌ ഡി.എം.കെ; കേന്ദ്ര മന്ത്രിപദവികളെക്കുറിച്ച്‌ ചര്‍ച്ച തുടങ്ങി

ചെന്നൈ: കേന്ദ്രത്തില്‍ ഇന്ത്യസഖ്യം അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തില്‍ മന്ത്രിപദവികളെക്കുറിച്ച്‌ ഡി.എം.കെ.യില്‍ ചർച്ചതുടങ്ങി.

പുതിയ സർക്കാരില്‍ ഏതൊക്കെ വകുപ്പുകള്‍ ആവശ്യപ്പെടണമെന്നും ആർക്കൊക്കെ മന്ത്രിപദവി നല്‍കണമെന്നുമാണ് ആലോചനകള്‍ നടക്കുന്നത്. യു.പി.എ. ഒന്ന്, രണ്ട് സർക്കാരുകളില്‍ ലഭിച്ചതുപോലെ പ്രധാന വകുപ്പുകള്‍തന്നെയാണ് ലക്ഷ്യമിടുന്നത്.

മുൻകേന്ദ്രമന്ത്രിമാരായ ടി.ആർ. ബാലു, എ. രാജ, പാർട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി എന്നിവർക്കൊപ്പം ചില പുതുമുഖ എം.പി.മാരെയും മന്ത്രിപദവിക്കായി പരിഗണിക്കുന്നു. ഇടക്കാലത്ത് അകറ്റിനിർത്തപ്പെട്ട സംസ്ഥാന ഐ.ടി. മന്ത്രി പളനിവേല്‍ ത്യാഗരാജനെ കേന്ദ്രത്തിലേക്ക് അയക്കുന്നതിനെക്കുറിച്ചും ആലോചനകള്‍ നടന്നതായി പറയപ്പെടുന്നു. സാമ്ബത്തിക വിദഗ്ധൻ കൂടിയായ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തേക്ക് ഉയർത്താനാണ് ശ്രമം.

തമിഴ്നാട്ടില്‍ കഴിഞ്ഞതവണ നേടിയ വിജയം ഇത്തവണ ആവർത്തിക്കുമെന്ന ആത്മവിശ്വാസം ഡി.എം.കെ.ക്കില്ല. എന്നാല്‍, 30-നുമുകളില്‍ സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തില്‍ ഇന്ത്യസഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. അതിനാലാണ് ഇപ്പോള്‍ മന്ത്രിപദവി സംബന്ധിച്ച ചർച്ചകള്‍ തുടങ്ങിയത്.

കരുണാനിധിയുടെ ജന്മശതാബ്ദി ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ ആഘോഷിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യസഖ്യ നേതാക്കള്‍ പങ്കെടുക്കും. ഇതിനടുത്ത ദിവസമാണ് തിരഞ്ഞെടുപ്പുഫലം വരുന്നത്. അന്ന് അടുത്ത ആഘോഷത്തിന് ഒരുങ്ങാനാണ് പ്രവർത്തകരോട് നേതാക്കള്‍ പറഞ്ഞത്.

RELATED ARTICLES

STORIES

Most Popular