Saturday, July 27, 2024
HomeKeralaറവന്യുവകുപ്പ് അറിഞ്ഞില്ല; സബ് കളക്ടര്‍മാരുടെ യോഗംവിളിച്ച്‌ മുഖ്യമന്ത്രി;കമ്മിഷൻ ഇടപെട്ടപ്പോള്‍ മാറ്റി

റവന്യുവകുപ്പ് അറിഞ്ഞില്ല; സബ് കളക്ടര്‍മാരുടെ യോഗംവിളിച്ച്‌ മുഖ്യമന്ത്രി;കമ്മിഷൻ ഇടപെട്ടപ്പോള്‍ മാറ്റി

തിരുവനന്തപുരം: റവന്യുവകുപ്പിനെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി വിളിച്ച സബ്കളക്ടർമാരുടെ യോഗം ജൂണ്‍ ആറിലേക്ക് മാറ്റി.

തിങ്കളാഴ്ച യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇടപെട്ടതോടെയാണ് യോഗം മാറ്റേണ്ടിവന്നത്.

ജില്ലകളില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ ചുമതല സബ്കളക്ടർമാർക്കാണ്. ഏതാനുംപേരൊഴികെ ബാക്കി സബ്കളക്ടർമാർക്കെല്ലാം തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പൂർണനിയന്ത്രണത്തിലാണ്. വോട്ടെണ്ണലിന്റെ തിരക്കുകളിലാണ് ഉദ്യോഗസ്ഥരെല്ലാം. അതിനിടെയാണ് പ്രത്യേക അജൻഡ സൂചിപ്പിക്കാതെ യോഗം വിളിച്ചത്.

പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതോടെയാണ് യോഗം പുനക്രഃമീകരിച്ചത്. അതേസമയം, ജൂണ്‍ ആറുവരെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ യോഗം വീണ്ടും മാറ്റിവെക്കേണ്ടിവന്നേക്കും.

പൊതുഭരണവകുപ്പാണ് (ഏകോപനവിഭാഗം) ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡിലും അതില്‍ താഴേക്കുമുള്ള ഐ.എ.എസുകാരുടെ യോഗം വിളിച്ചത്.

അതാകട്ടെ റവന്യുവകുപ്പിനെ അറിയിച്ചിട്ടുമില്ല. ജില്ലാ വരണാധികാരിമാരുടെ ചുമതലയുള്ള കളക്ടർമാരെ യോഗത്തിന് വിളിച്ചിരുന്നില്ല. ജില്ലാകളക്ടറേറ്റുകളില്‍ നിയമിച്ചിട്ടുള്ള സബ്കളക്ടർമാർ പ്രോട്ടക്കോള്‍ പ്രകാരം ലാൻഡ് റവന്യു കമ്മിഷണർക്കും റവന്യു സെക്രട്ടറിക്കുമാണ് റിപ്പോർട്ട് ചെയ്യേണ്ടത്. റവന്യുവകുപ്പിനാണ് ഉദ്യോഗസ്ഥരുടെ ചുമതല.

എന്നാല്‍, പൊതുഭരണവകുപ്പ് യോഗം വിളിച്ചകാര്യം അറിയില്ലെന്നാണ് റവന്യുഅധികൃതർ പറയുന്നത്. പൊതുഭരണവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്.

കാലവർഷം മുന്നില്‍ക്കണ്ട് ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുള്ളതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്തനിവാരണവിഭാഗം

പ്രത്യേക അജൻഡ സൂചിപ്പിച്ചിട്ടില്ലെങ്കിലും തദ്ദേശവാർഡ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിയാലോചനകളും യോഗത്തിലുണ്ടാകുമെന്ന് കരുതുന്നു.

അതേസമയം, സി.പി.ഐ കൈകാര്യംചെയ്യുന്ന റവന്യുവകുപ്പില്‍ മന്ത്രിപോലും അറിയാതെ മുഖ്യമന്ത്രിക്കുകീഴിലുള്ള പൊതുഭരണവകുപ്പ് ഇടപെടുന്നതില്‍ സർവീസ് സംഘടനാതലത്തില്‍ മുറുമുറുപ്പ് ഉയരുന്നുണ്ട്.

RELATED ARTICLES

STORIES

Most Popular