Sunday, June 23, 2024
HomeKeralaകോര്‍പറേറ്റുകളുമായ് അമ്മായിയപ്പന് തോളില്‍ കൈയ്യിടാവുന്ന ബന്ധം പടുകൂറ്റന്‍ ഹോട്ടലുകളില്‍ മരുമകന് അന്തിയുറക്കം;ബാര്‍കോഴ ചാക്കില്‍ കെട്ടി തൈക്കണ്ടിയില്‍...

കോര്‍പറേറ്റുകളുമായ് അമ്മായിയപ്പന് തോളില്‍ കൈയ്യിടാവുന്ന ബന്ധം പടുകൂറ്റന്‍ ഹോട്ടലുകളില്‍ മരുമകന് അന്തിയുറക്കം;ബാര്‍കോഴ ചാക്കില്‍ കെട്ടി തൈക്കണ്ടിയില്‍ മുക്കിയോ,കുടുങ്ങിയപ്പോള്‍ ഹരിശ്ചന്ദ്രന്‍ കളിയ്ക്കുന്ന പിണറായിക്ക് ട്രോള്‍,രാജേഷിനെ കുഴിയില്‍ ചാടിച്ച്‌ റിയാസിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി,ബാര്‍കോഴയില്‍ വന്‍ ആരോപണങ്ങള്‍ പുറത്ത്

ബാര്‍കോഴ കേസ് പുറത്തായപ്പോള്‍ ഇത് തൈക്കണ്ടിയില്‍ കുടുംബത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന സിദ്ധാന്തമെന്ന്. റിയാസിന്റെ താളത്തിന് നിന്ന് തുള്ളിക്കോ പക്ഷെ രാജേഷിനുള്ള കുഴിയെടുക്കുന്നുണ്ട് പിണറായി. കൂടെ നിന്നവരുടെ കാലുവാരിയ ചരിത്രമേ പിണറായിക്കുള്ളു. എംബി രാജേഷാണ് നേര്‍ച്ചക്കോഴി. മദ്യനയത്തിലെ ഇളവിനായി ബാറുടമകളില്‍ നിന്ന് പണപ്പിരിവ് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഗൂഢാലോചന നടന്നുവെന്ന് വരുത്തി കേസ് ഒതുക്കാനാണ് നീക്കം നടക്കുന്നത്. വാര്‍ത്ത എങ്ങനെ പുറത്തുപോയി എന്നതല്ലാതെ അഴിമതിയെക്കുറിച്ചല്ല സര്‍ക്കാര്‍ അന്വേഷിക്കുന്നത്. റിയാസിന്റെ പൊറാട്ട് നാടകമാണ് എംബി രാജേഷിന്റെ പരാതിയ്ക്ക് പിന്നിലെന്ന് ആരോപണം. മുഖ്യമന്ത്രിയും റിയാസും അറിയാതെ ഒന്നും നടക്കില്ല. അവരുടെ താളത്തിന് തുള്ളുകയാണ് മന്ത്രി രാജേഷ്. പണി പാളുന്നുവെന്ന് കണ്ടാല്‍ എല്ലാം രാജേഷിന്റെ തലയിലിട്ട് അമ്മായിയപ്പനും മരുമകനും തടിതപ്പും.

വീണ്ടും ബാര്‍ കോഴയോ എന്നൊരു ഗൗരവതരമായ ചോദ്യം കേരളം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ആരാണിതിന് മറുപടി കൊടുക്കുക?
ഇത് ഒരു ജനാധിപത്യ രാജ്യമാണല്ലോ .അതിന് ഭരണപക്ഷം നല്‍കുന്ന മറുപടി ഒമ്ബതുവര്‍ഷം മുമ്ബ് കെ എം മാണിക്കെതിരെ ഇതേ ആരോപണം അന്നത്തെ പ്രതിപക്ഷത്തില്‍ നിന്ന് ഉന്നയിക്കപ്പെട്ടപ്പോള്‍ നല്‍കിയ അതേ മറുപടിയായാണ് . അതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എല്‍ഡിഎഫ് പുതിയ മദ്യനയം ചര്‍ച്ചചെയ്തിട്ടില്ലെന്നും കേള്‍ക്കുന്നതെല്ലാം മാധ്യമ സൃഷ്ടിയാണെന്നതും മാത്രമാണ്.. പിന്നെ ചില തട്ടാമുട്ടി വാദങ്ങളാണ് മന്ത്രിമാര്‍ പറയുന്നത് . ഇത്ര ഗൗരവതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് മറുപടി പറയാനാകാതെ ആരെങ്കിലും വായില്‍ ആപ്പടിച്ചു കയറ്റിയിരിക്കുകയാണോ ?

ശതകോടികളുടെ അഴിമതി ആരോപണങ്ങള്‍ നിയമസഭയിലോ പുറത്തോ ഉന്നയിക്കപ്പെട്ടാലും മുഖ്യമന്ത്രിക്കുള്ള സ്ഥിരം മറുപടി ഒന്നുകില്‍ ആ ‘പിവി താനല്ല’ എന്നോ ഇതൊന്നും ‘ആരും വിശ്വസിക്കില്ല’ എന്നുമാണ്. ഇയാളെന്താ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏക ഹരിച്ഛന്ദ്രന്‍ ആണോ? അഴിമതി ആരോപണങ്ങള്‍ സഭയിലോ പുറത്തോ കൊണ്ടുവരുന്നതില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിപക്ഷത്തിന്റെ ആര്‍ജ്ജവത്തില്‍ ഇടിവുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. ഏത് ആരോപണം ഉയര്‍ത്തേണ്ട സമയമാകുമ്ബോഴും ഹാംലറ്റിനെപ്പോലെ ‘വേണമോ വേണ്ടയോ’ എന്ന് വിലപിക്കുകയാണ് പ്രതിപക്ഷം. ദ്വന്ദ വ്യക്തിത്വമാണ് പ്രതിപക്ഷത്തിന്. ഇങ്ങിനെ ധൈര്യമായി ഇവിടെ പ്രതികരിക്കുന്നതു കൊണ്ട് എന്നെപ്പോലുള്ളവര്‍ കോണ്‍ഗ്രസുകാരില്‍ നിന്ന് എത്രമാത്രം അവഹേളിക്കപ്പെടുന്നുണ്ടെന്ന് നല്ല ബോധ്യമുണ്ട്. അവരുടെയൊന്നും നല്ല സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എന്നെപ്പോലുള്ളവര്‍ക്ക് വേണ്ട. കോണ്‍ഗ്രസ്സ് ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്നില്ല എന്ന് പറയുന്നത് അതിനെ ഇല്ലായ്മചെയ്യാനോ ഇടിച്ചു കാണിക്കാനോ അല്ല. ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന വ്യാജ ജന്മങ്ങളുമായി പുലര്‍ത്തിവരുന്ന അന്തര്‍ധാര കാണുന്നത് കൊണ്ടാണ്. പിണറായി വിജയനെ മാത്രമല്ല അയാളുടെ മരുമകനോടുമുള്ള അന്തര്‍ധാര എവിടെവരെ എത്തിനില്‍ക്കുന്നു എന്നത് കോണ്‍ഗ്രസിലെ ഉന്നതരായ ചിലര്‍ക്ക് അറിയാത്തതല്ല. എത്ര കൂറ്റന്‍ ഹോട്ടലുകളിലാണ് ഈ മരുമകന്‍ വിദേശത്ത് അന്തിയുറങ്ങുന്നതെന്ന് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ടോ?

മുമ്ബ് യുഡിഎഫ് ഭരണകാലത്ത് പി കെ കുഞ്ഞാലിക്കുട്ടി ദില്ലിയില്‍ എത്തിയാല്‍ വന്‍ തുക വാടക നല്‍കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് തങ്ങിയിരുന്നത്. കേരള ഹൗസില്‍ പേരിന് മുറിയെടുത്തിടും ,താമസം ടാജിലോ മെരിഡിയനിലോ ആവും.അതിന്റെ പിന്‍ഗാമിയാണ് മുഖ്യമന്ത്രിയുടെ മരുമകനും. സൈദ്ധാന്തിക പ്രഭുവായ വിവാദ എക്‌സൈസ് മന്ത്രിയുടെ തനിനിറം പാര്‍ട്ടിക്കുളില്‍ പോലും അധികമാര്‍ക്കും അറിയില്ല. രണ്ടാം പിണറായി ഭരണത്തിന്റെ അപചയം! മൊത്തം ജീര്‍ണ്ണിപ്പിച്ചിരിക്കുകയാണ്. കെട്ടുപോയി സഖാക്കളെ. കെട്ടുപോയി. അടിമകള്‍ സിന്ദാബാദ് വിളിക്കുന്നു.! .നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഈ ഫാസിസ്റ്റ് കീടങ്ങളുടെ മുമ്ബില്‍ സ്വപ്നാടനത്തിലാണ്. എകെജി സെന്ററിന് മുന്നില്‍ ഏറ്റവും ഉയരത്തില്‍ ബലിഷ്ഠമായി നില്‍ക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം , ആരാണ് നിര്‍മ്മിച്ചതെന്ന് നിങ്ങള്ക്ക് അറിയാമോ ? എറണാകുളത്തെ കപ്പല്‍ശാലയിലെ തൊഴിലാളികളുടെ ശില്‍പ്പമാണത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പാര്‍ട്ടിയില്‍ വിഭാഗീയത പടര്‍ന്നു പന്തലിച്ചപ്പോള്‍ ആ സഖാക്കള്‍ കൂട്ടത്തോടെ ഒഴുകിപ്പോയി. അവിടത്തെ ഓരോ തൊഴിലാളിയുടെയും വിയര്‍പ്പിന്റെ ഗന്ധമുണ്ടതില്‍.

കൊച്ചിയില്‍ അത് നിര്‍മ്മിച്ച്‌ തലസ്ഥാനത്തേക്ക് പ്രയാണം തുടങ്ങിയ നിമിഷം ആ കരുത്തന്മാരുടെ ചുണ്ടില്‍ നിന്ന് ഉയര്‍ന്ന മുദ്രാവാക്യം എറണാകുളം നഗരത്തെ പ്രകമ്ബനം കൊള്ളിച്ചിട്ടുണ്ട് . ഏതു പോലെയെന്നു ചോദിച്ചാല്‍ കലൂരില്‍ ദേശാഭിമാനിയുടെ റോട്ടറി പ്രസില്‍ നിന്ന് ഭൂമിയെ കിടുക്കിയ ആദ്യ ശബ്ദം മുഴങ്ങിയപ്പോള്‍ കേട്ടതിന് സമാനം . അവിടെ അന്നും ആവേശം കൊണ്ട് ആദ്യ ഇന്‍ക്വിലാബ് മുഴങ്ങി . ആദ്യ ശബ്ദം മുഴങ്ങിയത് അന്നത്തെ ന്യൂസ് എഡിറ്റര്‍ എ എന്‍ മോഹന്‍ദാസിന്റെ കണ്ഠത്തില്‍ നിന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ആവേശത്താല്‍ മോഹന്‍ദാസ് ഇളകിപ്പോയത്രേ . മരണംവരെ ആ മിടുമിടുക്കന്‍ ആ മഹായന്ത്രത്തിന്റെ ഭാഗമായിരുന്നു. ഒപ്പം പട്ടിണി സഹിച്ചു ആ കുടുംബവും . കണ്ണൂരില്‍ റോഡ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന കൂലിവേലക്കാരനായിരുന്നു മോഹന്‍ദാസ് .അദ്ദേഹത്തെ പത്രാധിപര്‍ ആയി വളര്‍ത്തി ചെത്തിചിന്തേരിട്ടത് പി ഗോവിന്ദപ്പിള്ളയായിരുന്നു. അതായിരുന്നു അന്നത്തെ പ്രസ്ഥാനം. മന്ത്രിസ്ഥാനം കൈക്കലായാക്കിയ രണ്ട് പേര് ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഘട്ടത്തില്‍ എത്തിയത് കൊണ്ട് ഇത്രയും എഴുതിപ്പോയതാണ്. മറ്റൊരുത്തന്‍ മന്ത്രിയായപ്പോഴേ പാര്‍ട്ടിക്ക് വിലപറഞ്ഞു കൊണ്ടിരിക്കുകയാണ് . അവനാണ് എക് സാലോജിക് എന്ന പേര് കൂടുതല്‍ പ്രാഭവത്തോടെ ചാര്‍ത്തണമെന്ന് ഇപ്പോള്‍ വാദിക്കുന്നവന്‍ !

RELATED ARTICLES

STORIES

Most Popular