Saturday, July 27, 2024
HomeIndiaഏത് ശക്തമായ പ്രതിസന്ധികളെയും നേരിടും : ഇന്ത്യയ്‌ക്ക് ഫ്ലോട്ടിംഗ് ന്യൂക്ലിയര്‍ പവര്‍ പ്ലാൻ്റ് സാങ്കേതികവിദ്യ കൈമാറുമെന്ന്...

ഏത് ശക്തമായ പ്രതിസന്ധികളെയും നേരിടും : ഇന്ത്യയ്‌ക്ക് ഫ്ലോട്ടിംഗ് ന്യൂക്ലിയര്‍ പവര്‍ പ്ലാൻ്റ് സാങ്കേതികവിദ്യ കൈമാറുമെന്ന് റഷ്യ

ന്ത്യയ്‌ക്ക് നൂതന ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റ് സാങ്കേതികവിദ്യ ഔദ്യോഗികമായി വാഗ്ദാനം ചെയ്ത് റഷ്യ . ഇരു രാജ്യങ്ങളിലെയും ഉന്നത ആണവ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന പ്രഖ്യാപനം നടന്നത് .

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ തീരുമാനം .

ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റുകള്‍ എന്നാല്‍ ചെറിയ ആണവ റിയാക്ടറുകള്‍ ഉള്‍ക്കൊള്ളുന്ന, കടലിലുള്ള പ്ലാറ്റ്ഫോമുകളാണ്. തീരത്ത് നിന്ന് തന്ത്രപരമായി അകലെ സ്ഥിതി ചെയ്യുകയാണെങ്കിലും , അവയെ കടല്‍ത്തീരത്തെ പവർ ഗ്രിഡുമായി ബന്ധിപ്പിക്കാൻ കഴിയും. തീരദേശ മേഖലകളിലും , വിദൂരപ്രദേശങ്ങളിലും അത്യാവശ്യ സാഹചര്യത്തില്‍ ഊർജ്ജ വിതരണത്തിന് സഹായിക്കുന്നവയാണ് ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റുകള്‍ .

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാന്റ് അക്കാദമിക് ലോമോനോസോവ് 2019 മുതല്‍ ആർട്ടിക്കിലെ ചുക്കോട്ട്ക മേഖലയിലാണ് ഉള്ളത് . ഊർജ്ജ വെല്ലുവിളികളും അവസരങ്ങളും വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഈ വാഗ്ദാനം ഏറെ ഫലപ്രദമാകും . ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാന്റ് രൂപകല്പന ചെയ്തിരിക്കുന്നത് വ്യത്യസ്തവും , ശക്തവുമായ സമുദ്രാന്തരീക്ഷങ്ങളെ ചെറുക്കാനും അപകടങ്ങള്‍ തടയുന്നതിനുള്ള ശക്തമായ സുരക്ഷാ നടപടികള്‍ ഉള്‍പ്പെടുത്തിയുമാണ്. ഇന്ത്യയുടെ സുസ്ഥിര ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കിക്കൊണ്ട്, ഫോസില്‍ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജോത്പാദനമാകും ഇതിലുമുണ്ടാകുക.

RELATED ARTICLES

STORIES

Most Popular