Thursday, April 25, 2024
HomeIndiaരാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സാന്നിധ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സാന്നിധ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡിന്റെ അതിമാരകം എന്നു വിശേഷിപ്പിക്കാവുന്ന വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റിനെ അറിയിച്ചു. ഒമിക്രോണ്‍ സംബന്ധിച്ച് ലോകമെങ്ങും ആശങ്ക നിലനില്‍ക്കുമ്പോഴാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയാനാകുമോയെന്ന സംശയം  പല സംസ്ഥാനങ്ങളും ഉന്നയിക്കുമ്പോഴാണ്  കേന്ദ്രം അക്കാര്യത്തിലും വ്യക്തത വരുത്തിത്.
ഇതിനാല്‍ തന്നെ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളെ ഇന്ത്യ ഇതിനകം തന്നെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിന്നും വരുന്നവര്‍ക്ക് കര്‍ശന നിരീക്ഷണവും ടെസ്റ്റിംഗും ഒപ്പം നിര്‍ബന്ധിത ക്വാറന്റീനുമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങല്‍ ഇതിനകം സ്വീകരിച്ചിരിക്കുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular