Saturday, July 27, 2024
HomeKeralaകൊച്ചി കപ്പല്‍ശാലക്ക് അന്താരാഷ്ട്ര ഓര്‍ഡര്‍

കൊച്ചി കപ്പല്‍ശാലക്ക് അന്താരാഷ്ട്ര ഓര്‍ഡര്‍

കൊച്ചി: കൊച്ചി ഷിപ്യാർഡ് ലിമിറ്റഡിന് യു.കെ ആസ്ഥാനമായ ഓഫ്‌ഷോർ റിന്യൂവബിള്‍ ഓപറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിങ്ങില്‍നിന്ന് പുതിയ ഓർഡർ ലഭിച്ചു.

വിൻഡ്‌ ഫാമില്‍ വിന്യസിക്കുന്നതിനുള്ള ഹൈബ്രിഡ് സർവിസ് ഓപറേഷൻ യാനങ്ങള്‍ (എസ്.ഒ.വി) നിർമിക്കുന്നതിനുള്ള കരാറാണ് ലഭിച്ചത്.

നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനുവേണ്ടി സഫോള്‍ക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന സ്കോട്ടിഷ് പവർ റിന്യൂവബിള്‍സ് ഓഫ്‌ഷോർ വിൻഡ്‌ ഫാമില്‍ വിന്യസിക്കാനുള്ള യാനമാണ് കൊച്ചിയില്‍ നിർമിക്കുക.

അത്തരം രണ്ട് കപ്പലുകള്‍ക്കുകൂടി കരാർ ലഭിക്കാനുള്ള അവസരവുമുണ്ട്. നോർത്ത് സ്റ്റാർ ഈ വർഷം ആദ്യം കൊച്ചിൻ ഷിപ്യാർഡുമായി മറ്റൊരു ഹൈബ്രിഡ് എസ്.ഒ.വി കരാറുണ്ടാക്കിയിരുന്നു.

85 എം ഹൈബ്രിഡ് എസ്.ഒ.വികള്‍ നോർവേയിലെ വി.എ.ആർ.ഡി എ.എസാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കടലില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വ്യവസായത്തിന്‍റെ അനുബന്ധ സേവനം, പരിപാലനം, പ്രവർത്തന ആവശ്യങ്ങള്‍ എന്നിവക്കാണ് എസ്.ഒ.വി യാനങ്ങളെന്ന് കമ്ബനി മാനേജിങ് ഡയറക്ടറും ചെയർമാനുമായ മധു നായർ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular