Thursday, July 18, 2024
HomeKeralaനടുറോഡില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു, മാതാപിതാക്കള്‍ക്കുനേരെ പെപ്പര്‍ സ്പ്രേ; മൂന്നുപേര്‍ അറസ്റ്റി

നടുറോഡില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു, മാതാപിതാക്കള്‍ക്കുനേരെ പെപ്പര്‍ സ്പ്രേ; മൂന്നുപേര്‍ അറസ്റ്റി

ങ്ങനാശ്ശേരി: മാതാപിതാക്കളോടൊപ്പം നടന്നുപോകുന്നതിനിടെ പെണ്‍കുട്ടിയെ കടന്നു പിടിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍.

കോട്ടയം സ്വദേശികളായ അരുണ്‍ ദാസ് (25), ബിലാല്‍ മജീദ് (24), അഫ്സല്‍ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 8.45-നായിരുന്നു കേസിനാസ്പദമായ സംഭവം.

ചങ്ങനാശ്ശേരി മുൻസിപ്പല്‍ ആർക്കേടിന് മുൻവശം റോഡില്‍വെച്ച്‌ റെയില്‍വേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അരുണ്‍ ദാസ് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത മാതാപിതാക്കള്‍ക്കുനേരെ കൂട്ടാളി ബിലാല്‍ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു. തുടർന്ന്, ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്കുനേരെ അഫ്സല്‍ സിയാദെന്നയാള്‍ പെപ്പർ സ്പ്രേ പ്രയോഗിച്ചു.

പരാതിയേത്തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അരുണ്‍ ദാസിനെ ചിങ്ങവനം പോലീസ് സ്റ്റേഷനിലും ബിലാലിന് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും അഫ്സലിന് തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്‌.ഒ ബി.വിനോദ് കുമാർ, എസ്.ഐമാരായ ജയകൃഷ്ണൻ എം, അജി. പി.എം, അനില്‍കുമാർ.എം.കെ, നൗഷാദ്.കെ.എൻ സി.പി.ഒമാരായ കുഞ്ചെറിയ, ചാക്കോ, അനില്‍കുമാർ, ഡെന്നി ചെറിയാൻ, അനില്‍ രാജ്, തോമസ് സ്റ്റാൻലി, അതുല്‍ മുരളി, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

STORIES

Most Popular