Thursday, April 25, 2024
HomeUSAകാനഡയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തു

കാനഡയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തു

ഒന്റേറിയൊ(കാനഡ)∙ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് 19 വകഭേദമായ ഒമിക്രോൺ കാനഡയിൽ റിപ്പോർട്ട് ചെയ്തു. നൈജീരിയയിൽ നിന്നു ഒന്ററിയോയിൽ എത്തിയ രണ്ടുപേരിലാണ് ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

ഒമിക്രോൺ വൈറസിന്റെ വ്യാപനത്തെകുറിച്ചു സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, കാനഡ, യുഎസ് എന്നിവിടങ്ങളിൽ ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നതെന്നും, ഇതിനെ പ്രതിരോധിക്കാൻ യാത്രാവിലക്ക് ഉൾപ്പെടെ വിവിധ മാർഗങ്ങൾ പരിഗണിച്ചുവരികയാണെന്നും കാനഡ പബ്ലിക്ക് ഹെൽത്ത് ഏജൻസി വ്യക്തമാക്കി

സൗത്ത് ആഫ്രിക്ക ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങി വരുന്നവർ കാനഡയിൽ പ്രവേശിക്കാൻ കർശന പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പി.പി.ചെറിയാൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular