Friday, January 28, 2022
HomeKeralaഉമ്മന്‍ ചാണ്ടിക്കും രമേശിനുമെതിരെ പരാതി നല്‍കാനൊരുങ്ങി കെപിസിസി നേതൃത്വം

ഉമ്മന്‍ ചാണ്ടിക്കും രമേശിനുമെതിരെ പരാതി നല്‍കാനൊരുങ്ങി കെപിസിസി നേതൃത്വം

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളവസാനിക്കുന്നില്ല. ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. തിരുവനന്തപുരത്തുണ്ടായിട്ടും ഇരുവരും കഴിഞ്ഞ ദിവസം നടന്ന യുഡിഎഫിന്റെ സുപ്രധാന യോഗത്തില്‍ നിന്നും വിട്ടു നിന്നതിന് പിന്നാലെയാണ് വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു കാരണവുമില്ലാതെയാണ് ഇരുവരും യോഗം ബഹിഷ്‌ക്കരിച്ചതെന്നും തിരുവനന്തപുരത്തുണ്ടായിട്ടും യോഗത്തിനെത്തിയില്ലെന്നും എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയെന്നും കെപിസിസി നേതൃത്വം ആരോപിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മുന്നണിയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണെന്നും ഇത്തരം സംഭവം ആദ്യമാണെന്നും ഇതിനാല്‍ ഇരുവരേയും ഹൈക്കമാന്‍ഡ് നിലയ്ക്ക് നിര്‍ത്തണമെന്നുമാണ് കെപിസിസി നേതൃത്വത്തിന്റെ ആവശ്യം.
ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പരാതി ഉള്ളത് പാര്‍ട്ടി പുന:സംഘടനയില്‍ ആണ്. ഈ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാര്‍ ആയിട്ടും വിവാദം ഉണ്ടാക്കുന്നുവെന്നും കെ പി സി സി നേതൃത്വം പറയുന്നു. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ യശ്ശസ് ഇല്ലാതാക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും ഹൈക്കമാന്‍ഡിനെ രേഖാമൂലം അറിയിക്കാനാണ് സുധാകര പക്ഷത്തിന്റെ നീക്കം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular