Wednesday, June 26, 2024
HomeUSAയുഎസില്‍ ചുഴലിക്കാറ്റ്; 15 മരണം

യുഎസില്‍ ചുഴലിക്കാറ്റ്; 15 മരണം

ടെക്‌സസ്: കഴിഞ്ഞദിവസം അമേരിക്കയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ 15 ലധികം പേർ മരിച്ചതായി റിപ്പോർട്ട്.
ടെക്സസ്, ഓക്‌ലഹോമ, അർകെൻസ, കെന്‍റക്കി എന്നിവിടങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മേഖലയില്‍ അനവധി വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഡാളസില്‍ നിന്ന് 60 മൈല്‍ വടക്ക് വാലി വ്യൂവിനടുത്തും ചുഴലിക്കാറ്റ് വീശി. നാല് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേർ മരിച്ചതായിട്ടാണ് സൂചന.

കടപുഴകി വീണ മരങ്ങളും വൈദ്യുതി ലൈനുകളും കാരണം തെരച്ചിലും രക്ഷാപ്രവർത്തനവും സങ്കീർണമായിരുന്നു. ദിവസങ്ങള്‍ക്ക് മുൻപ് അയോവയിലുണ്ടായ ചുഴലിക്കാറ്റില്‍ അഞ്ച് പേർ മരിച്ചിരുന്നു. രണ്ടാഴ്ച മുമ്ബ് ഹൂസ്റ്റണില്‍ ചുഴലിക്കാറ്റില്‍ എട്ടു പേരാണ് മരിച്ചത്.

RELATED ARTICLES

STORIES

Most Popular