Thursday, July 18, 2024
HomeEntertainmentമുടി വളരാൻ പ്രധാനം വിറ്റാമിന്‍ ഡി

മുടി വളരാൻ പ്രധാനം വിറ്റാമിന്‍ ഡി

രീരത്തിന്‍റെ പ്രവർത്തനങ്ങള്‍ക്ക് ഏറ്റവും ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.

ക്ഷീണവും തളര്‍ച്ചയുമാണ് വിറ്റാമിൻ ഡി കുറഞ്ഞാല്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

ഉത്കണ്ഠ, വിഷാദം, ഭാരം കൂടുക, മുടി കൊഴിച്ചില്‍ മുതലായവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാൻ വരെ ഇത് കാരണമാകും. അമിതമായി തലമുടി കൊഴിയുന്നതും ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവു കൊണ്ടാകാം.

വിറ്റാമിൻ ഡിയും മാനസികാരോഗ്യവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ് ഗവേഷണങ്ങള്‍ പഠനത്തില്‍ തെളിയിക്കുന്നത്. വിറ്റാമിൻ ഡി കുറഞ്ഞവരില്‍ മൂഡ് സ്വങ്സ്, വിഷാദം തുടങ്ങിയവയും സാധാരണയായി കാണാറുണ്ട്. നിങ്ങളുടെ മുറിവുകളും മറ്റും ഉണങ്ങാൻ പതിവിലും അധികം സമയമെടുക്കുന്നതായി തോന്നിയാല്‍, അതും വിറ്റാമിൻ ഡിയുടെ കുറവായിരിക്കാം. വിറ്റാമിന്‍ ഡി കുറഞ്ഞവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കാണപ്പെടാറുണ്ട്.

RELATED ARTICLES

STORIES

Most Popular