Saturday, June 29, 2024
HomeSportsമാഗ്നസ് കാള്‍സനെ ഞെട്ടിച്ച്‌ പ്രഗ്‌നാനന്ദ; നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ അട്ടിമറി ജയം

മാഗ്നസ് കാള്‍സനെ ഞെട്ടിച്ച്‌ പ്രഗ്‌നാനന്ദ; നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ അട്ടിമറി ജയം

നോര്‍വേ: ചെസ് വിസ്മയം മാഗ്‌നസ് കാള്‍സനെ ഞെട്ടിച്ച്‌ ഇന്ത്യയുടെ 18കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദ .നോര്‍വേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം.

കരിയറില്‍ ആദ്യമായാണ് ക്ലാസ്സിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ, പ്രഗ്‌നാനന്ദ തോല്പിക്കുന്നത്. മുന്‍പ് റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സനെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സിലെ ജയം അമ്ബരപ്പിക്കുന്ന നേട്ടമാണ്.

മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്‌നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്റുമായി പ്രഗ്‌നാനന്ദ ടൂര്‍ണമെന്റില്‍ മുന്നില്‍ എത്തുകയായിരുന്നു.

ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാള്‍സന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ലോക ഒന്നാം നമ്ബര്‍ താരമായ കാള്‍സന്റെ ജന്മനാട് കൂടിയാണ് നോര്‍വേ. പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തില്‍ മുന്നിലുള്ളത്.

RELATED ARTICLES

STORIES

Most Popular