Thursday, April 25, 2024
HomeKeralaകുട്ടനാട്ടില്‍ സിപിഎം പരിശോധന ഡോ. കെ.സിക്കെതിരേ എംഎല്‍എ റിപ്പോര്‍ട്ട് തേടി വിജയരാഘവന്‍

കുട്ടനാട്ടില്‍ സിപിഎം പരിശോധന ഡോ. കെ.സിക്കെതിരേ എംഎല്‍എ റിപ്പോര്‍ട്ട് തേടി വിജയരാഘവന്‍

ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫിനെതിരേ പാര്‍ട്ടിക്കുള്ളിലും എല്‍ഡിഎഫിലും വ്യാപക പരാതി ഉയരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നു അന്തര്‍മുഖനായി നില്‍ക്കുന്ന ചെയര്‍മാന്‍ കുട്ടനാട് പോലുള്ള മണ്ഡലങ്ങളില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണച്ചില്ലെന്നാണ് പരാതി. ഇതുകൂടാതെ സാമ്പത്തിക തട്ടിപ്പും ആരോപണമായി ഉയരുന്നു. കുട്ടനാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എന്‍സിപി നേതാവ് തോമസ് കെ തോമസിന്റെ വിജയത്തിനു പ്രവര്‍ത്തിക്കേണ്ട എല്‍ഡിഎഫ് നേതാവായിരുന്നു ഡോ കെ.സി. എന്നാല്‍ 15 ലക്ഷം ഡോ കെസിക്കും സഹോദരനും കൊടുത്തുവെന്നു തോമസ് കെ തോമസ്് സിപിഎം സംസ്ഥാനസെക്രട്ടറി വിജയരാഘവനോട് പരാതി പറഞ്ഞിരിക്കുകയാണ്. പണം കൊടുത്തിട്ടും കെ സി ജോസഫ് പ്രചരണത്തിനിറങ്ങിയ മേഖലകളില്‍ ജോസഫ് ഗ്രൂപ്പിലെ സ്ഥാനാര്‍ഥിക്കു കൂടുതല്‍ വോട്ടുലഭിച്ചു. പഴയ ജോസഫ് ഗ്രൂപ്പുകാരനായ ഡോ. കെ.സി. ജോസഫ് എല്‍ഡിഎഫിനെതിരേ പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. എന്നാല്‍ നേതാവിന്റെ ഗുണം കാരണം പലരും നാട്ടില്‍ നിന്നും തന്നെ പാലായനം ചെയ്യുകയാണെന്നാണ് വിജയരാഘവന്റെ കമന്റ്. ഇതേ സമയംവിജയരാഘവന്‍ കുട്ടനാട് സിപിഎം നേതൃത്വത്തോടു റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. ഇതു എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യതയേറിയിട്ടുണ്ട് .

പാര്‍ട്ടിസംസ്ഥാനസെക്രട്ടറിയേറ്റില്‍ ഡോ. കെസി. ജോസഫിനെതിരേ പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നതാണ്. മന്ത്രി ആന്റണ ിരാജുവാണ് അന്നു പരാതി പറഞ്ഞത്. എന്നാല്‍ തുടര്‍ ചര്‍ച്ച ചെയ്യാന്‍ പോലും ചെയര്‍മാന്‍ പാര്‍ട്ടി മിറ്റിംഗുകള്‍ വിളിക്കുന്നത്. പാര്‍ട്ടി സംസ്ഥാനസമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന നേതാവ് തന്നെ കത്ത് നല്‍കി കഴിഞ്ഞു. പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ടു ജനാധിപത്യ കേരള കോണ്‍ഗ്രസിനു ലഭിച്ച ഒരു സീറ്റ് മറ്റൊരു പാര്‍ട്ടിയില്‍പ്പെട്ട അധ്യാപകനു മറിച്ചുവിറ്റുവെന്നാണ് മന്ത്രിയുടെ ആരോപണം. 60 ലക്ഷം രൂപ വാങ്ങിയാണ് ചെയര്‍മാനും മറ്റു നേതാവായ പി.,സി.ജോസഫും സീറ്റ് വിറ്റതെന്ന ആരോപണം ഉന്നയിച്ചതു മന്ത്രി നേരിട്ടാണ്. എന്നാല്‍ ഒരക്ഷരം പോലും തിരിച്ചു പറയാന്‍ ചെയര്‍മാന്‍ തയാറായിട്ടില്ല.

ഇതിനിടയില്‍ പാര്‍ട്ടിയുമായി മുന്നോട്ടു പോകാന്‍ വിഷമിക്കുന്ന ചെയര്‍മാന്‍ പഴയ തറവാട്ടിലേക്കു തിരിച്ചു പോകുന്നതിനെ കുറിച്ചും ആലോചിച്ചു തുടങ്ങി. പി.ജെ. ജോസഫുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ചെയര്‍മാനു ജോസഫിന്റെ താവളം ആശ്വാസമാകും.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular