Saturday, July 20, 2024
HomeKerala'പരിഹാരം കണ്ടിട്ട് പോയാല്‍ മതി'; കൊച്ചിയിലെ വെള്ളക്കെട്ട് സന്ദര്‍ശിക്കാനെത്തിയ മന്ത്രി പി രാജീവിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

‘പരിഹാരം കണ്ടിട്ട് പോയാല്‍ മതി’; കൊച്ചിയിലെ വെള്ളക്കെട്ട് സന്ദര്‍ശിക്കാനെത്തിയ മന്ത്രി പി രാജീവിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

റണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് പരിശോധിക്കാൻ സ്ഥലത്തെത്തിയ മന്ത്രി പി രാജീവിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.

വെള്ളക്കെട്ട് പരിഹരിക്കേണ്ടത് മുനിസിപ്പാലിറ്റിയെന്ന് പറഞ്ഞതോടെയാണ് പ്രതിഷേധമുണ്ടായത്. പ്രദേശവാസികളും കടയുടമകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പെട്ടെന്ന് മടങ്ങേണ്ടതുണ്ടെന്ന് അറിയിച്ചതോടെ പ്രതിഷേധം കനത്തു.

കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഇടപ്പള്ളിയിലാണ് മന്ത്രി എത്തിയത്. എത്രയും വേഗത്തില്‍ ഇതിനൊരു പരിഹാരം കാണണമെന്നും രണ്ട് മൂന്ന് ദിവസമായി തങ്ങള്‍ ദുരിതത്തിലാണെന്നും നാട്ടുകാർ മന്ത്രിയെ അറിയിച്ചു. കൃത്യമായ മറുപടി ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ പിരിഞ്ഞുപോകൂവെന്നും നാട്ടുകാർ പറഞ്ഞു.

പൊലീസാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. വെള്ളക്കെട്ടുള്ള വിവിധയിടങ്ങളില്‍ മന്ത്രി സന്ദർശിച്ചു. ചെറിയ മഴയില്‍ പോലും കൊച്ചിയിലെ വിവിധയിടങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. നോക്കി നില്‍ക്കുകയല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മഴ എത്തുമ്ബോഴോ മഴ കഴിയുമ്ബോഴോ അല്ല നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇറിഗേഷൻ വകുപ്പിനോട് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കോടതി നിർദേശിച്ചു.

RELATED ARTICLES

STORIES

Most Popular