Saturday, July 20, 2024
HomeKeralaഇന്ന് പടിയിറങ്ങുന്നത് 16,000 ജീവനക്കാര്‍; വിരമിക്കല്‍ ആനുകൂല്യത്തിന് വേണ്ടത് 9000 കോടി

ഇന്ന് പടിയിറങ്ങുന്നത് 16,000 ജീവനക്കാര്‍; വിരമിക്കല്‍ ആനുകൂല്യത്തിന് വേണ്ടത് 9000 കോടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവിസില്‍നിന്ന് 16000 പേർ വെള്ളിയാഴ്ച പടിയിറങ്ങും. ഇതില്‍ പകുതിയോളം അധ്യാപകരാണ്.

സെക്രട്ടേറിയറ്റില്‍നിന്ന് അഞ്ച് സ്പെഷല്‍ സെക്രട്ടറിമാരടക്കം 150 പേർ വിരമിക്കും. 15 ഐ.പി.എസുകാരും 27 ഡിവൈ.എസ്.പിമാരും 60 ഇൻസ്പെക്ടർമാരും പൊലീസില്‍നിന്ന് പടിയിറങ്ങുമ്ബോള്‍ കെ.എസ്.ആർ.ടി.സിയില്‍നിന്ന് വിരമിക്കുന്നത് 600ഓളം പേരാണ്.

തദ്ദേശവകുപ്പില്‍ 300ഓളം പേരുണ്ട്. റവന്യൂ വകുപ്പില്‍ തഹസില്‍ദാർമാർ അടക്കം 500ഓളം പേരും. 2023നെ അപേക്ഷിച്ച്‌ കൂട്ടവിരമിക്കലാണ് ഇക്കുറി. 11,801 പേരാണ് കഴിഞ്ഞ വർഷം വിരമിച്ചത്. ശരാശരി 6000-7000 പേർ വിരമിച്ചിരുന്നിടത്താണ് ഇക്കുറി 16000ത്തിലേക്കുയർന്നത്. ഇവർക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാൻ മാത്രം 9000 കോടി രൂപ വേണം. ഗ്രാറ്റ്വിറ്റി, ടെർമിനല്‍ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങള്‍.

ഈ സാമ്ബത്തിക വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രാനുമതി നല്‍കിയിരുന്നു. ഇതാണ് കനത്ത സാമ്ബത്തിക ചെലവുകള്‍ക്ക് മുന്നില്‍ ധനവകുപ്പിന്‍റെ പിടിവള്ളി. ഇതില്‍നിന്ന് 2000 കോടി കൂടി കടമെടുക്കാനാണ് ധനവകുപ്പ് തീരുമാനം. ജൂണ്‍ നാലിന് ഇതിനുള്ള കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കും.

RELATED ARTICLES

STORIES

Most Popular