Thursday, July 18, 2024
Homehealthദിവസേന ഒരു മീനെണ്ണ ഗുളിക കഴിച്ചുനോക്കൂ; ലഭിക്കും ഈ ആരോഗ്യ ഗുണങ്ങള്‍

ദിവസേന ഒരു മീനെണ്ണ ഗുളിക കഴിച്ചുനോക്കൂ; ലഭിക്കും ഈ ആരോഗ്യ ഗുണങ്ങള്‍

വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് മീനെണ്ണ ഗുളിക. മീൻ എണ്ണയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നും അതായത് സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് മീൻ എണ്ണ എടുക്കുന്നത്. ദിവസവും ഓരോ മീനെണ്ണ ഗുളിക കഴിക്കണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്.

2,000-ലധികം മധ്യവയസ്‌കരില്‍ നടത്തിയ പഠനത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉയർന്ന അളവ് ഉള്ളവർ ചിന്താശേഷിയുടെ പരിശോധനയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ഗവേഷകർ കണ്ടെത്തി. അത് കൊണ്ട് തന്നെ പ്രായമായവരില്‍ ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നതായി ഗവേഷകർ പറയുന്നു.

മീനെണ്ണ ഗുളിക കഴിക്കുന്നവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മീനെണ്ണ ‌കഴിച്ച്‌ കൊളസ്ട്രോള്‍, രക്തസമ്മർദ്ദം എന്നിവ കുറയ്‌ക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിന് ഏറ്റവും നല്ലതാണ് മീനെണ്ണ. കുട്ടികള്‍ക്ക് ദിവസവും ഓരോ മീനെണ്ണ ഗുളിക നല്‍കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

ശരീരഭാരം കുറയ്‌ക്കാനും ഏറ്റവും നല്ല പ്രതിവിധിയാണ് മീനെണ്ണ ഗുളിക. ശരീരഭാരം കൂടി കഴിഞ്ഞാല്‍ നിരവധി അസുഖങ്ങളാകും പിടിപെടുക. മീനെണ്ണ ഗുളിക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീര ഘടന മെച്ചപ്പെടുത്തുന്നതിലൂടെ പല അസുഖങ്ങളില്‍ നിന്നും മുക്തി നേടാം.

കാഴ്ച ശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മീനെണ്ണ ഗുളിക.ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാര്‍ദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്തുന്നു. പ്രായമായവർ നിർബന്ധമായും ദിവസവും മീനെണ്ണ കഴിക്കേണ്ടത് അത്യാവശ്യമാണ്.

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഏറ്റവും നല്ലതാണ് മീനെണ്ണ. ജലദോഷം, ചുമ, എന്നീ രോഗങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതു കൂടാതെ പനി, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കുറയ്‌ക്കാനും ഇതിലൂടെ സാധിക്കുന്നു.

ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മീനെണ്ണ. മീനെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ ചര്‍മ്മ രോഗത്തില്‍ നിന്നും മുക്തി നേടുകയും കൂടാതെ ചര്‍മ്മത്തെ മിനുസമുളളതുമാക്കുന്നു.

RELATED ARTICLES

STORIES

Most Popular