Thursday, July 18, 2024
Homehealthവൈറ്റമിൻ ഗുളിക അനാവശ്യമായി കഴിച്ചാല്‍ എന്ത് സംഭവിക്കും?

വൈറ്റമിൻ ഗുളിക അനാവശ്യമായി കഴിച്ചാല്‍ എന്ത് സംഭവിക്കും?

മ്മുടെ ശരീരം നന്നായി പ്രവർത്തിക്കാൻ വിറ്റാമിനുകള്‍ വേണം. അധികവും ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് വേണ്ട വൈറ്റമിനുകള്‍ നാം കണ്ടെത്തുന്നത്.

ഭക്ഷണത്തില്‍ നിന്ന് മതിയായ വിറ്റാമിനുകള്‍ ലഭിക്കാതെ വരുമ്ബോഴാണ്, ഡോക്ടർമാർ സപ്ലിമെന്‍റുകള്‍ കഴിക്കാൻ നിർദേശിക്കാറുള്ളത്. എന്നാല്‍, ഡോക്ടറുടെ നിർദേശമനുസരിച്ച്‌ അല്ലാതെ സ്വന്തമായി വിറ്റാമിൻ ഗുളിക വാങ്ങി കഴിക്കുന്നത് ചിലപ്പോഴെങ്കിലും ഗുണത്തേക്കാള്‍ ദോഷമാകും ചെയ്യുക.

മള്‍ട്ടിവൈറ്റമിൻ ഗുളികകള്‍ അധികം കഴിക്കുമ്ബോള്‍ വൈറ്റമിൻ-എ, വൈറ്റമിൻ-ഡി, വൈറ്റമിൻ- ഇ, വൈറ്റമിൻ- കെ എന്നിങ്ങനെയുള്ള വൈറ്റമിനുകള്‍ (ഫാറ്റ് സൊല്യൂബിള്‍ വൈറ്റമിനുകള്‍) ശരീരത്തില്‍ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് തലകറക്കം, ചര്‍മ്മത്തില്‍ വ്യത്യാസം, ഓക്കാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കും ഗുരുതരമാകുന്ന കേസുകളില്‍ കരള്‍ പോലുള്ള ചില അവയവങ്ങള്‍ക്ക് ദോഷം ഉണ്ടാക്കുകയും എല്ല് വേദനയ്‌ക്ക് കാരണമാവുകയും ചെയ്യാം.

മള്‍ട്ടിവൈറ്റമിനുകള്‍ അധികമാകുമ്ബോള്‍ അത് ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും അളവ് കൂടുന്നതോടെയാണ് ഇങ്ങനെ വരാറുള്ളത്. വയറിളക്കം, വയറുവേദന, ഓക്കാനം എല്ലാം ഇങ്ങനെ വരാം.

വിറ്റാമിൻ എ – അമിതമായി കഴിക്കുന്നത് നേരിയ രീതിയില്‍ ഓക്കാനം, വയറിന് മുറുക്കം എന്നിവ ഉണ്ടാക്കുന്നു, ഇത് പരിധിക്ക് മുകളിലാണെങ്കില്‍ അത് കോമയ്‌ക്കും മരണത്തിനും കാരണമാകും. ഒരിക്കല്‍ പോലും 200 മില്ലിഗ്രാം വിറ്റാമിൻ എ കഴിച്ചാല്‍ ഹൈപ്പർവിറ്റമിനോസിസ് എ എന്ന ആരോഗ്യപ്രശ്നം വരെ ഉണ്ടാകാം.

RELATED ARTICLES

STORIES

Most Popular