Saturday, July 20, 2024
HomeKeralaഒരു ഷര്‍ട്ട് വാങ്ങുന്ന കാശിന് വിമാനയാത്ര നടത്താം, ടിക്കറ്റ് നിരക്കില്‍ വൻഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഒരു ഷര്‍ട്ട് വാങ്ങുന്ന കാശിന് വിമാനയാത്ര നടത്താം, ടിക്കറ്റ് നിരക്കില്‍ വൻഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: നല്ല ഒരു ഷർട്ടോ പാന്റോസോ ചെരിപ്പോ വാങ്ങണമെങ്കില്‍ ഏറ്റവുംകുറഞ്ഞത് ആയിരം രൂപയെങ്കിലുമാകും. ഇനി അത്രയും തുകയ്ക്ക് വിമാനയാത്ര നടത്താം.

1177 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ടൈം ടു ട്രാവല്‍ സെയില്‍. സെപ്തംബർ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഓഫർ ലഭ്യമാണ്.

ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കിലും താഴെയുള്ള എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ 1177 രൂപ മുതല്‍ ഉള്ള നിരക്കില്‍ ലഭിക്കും. 10 കിലോ വരെ ഭാരമുള്ള ക്യാബിൻ ബാഗേജാണ് എക്‌സ്പ്രസ് ലൈറ്റ് യാത്രക്കാർക്ക് കൈയില്‍ കരുതാവുന്നത്. ട്രാവല്‍ ഏജന്റുമാർക്ക് 1198 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് ടിക്കറ്റ് എടുക്കുന്നവർക്ക് ഗൊർമേർ ഭക്ഷണത്തിനും സീറ്റുകള്‍ക്കും 25 ശതമാനം അധിക ഇളവ് ലഭിക്കും. ടാറ്റാ ന്യൂപാസ് റിവാർഡ്‌സ് പ്രോഗ്രാം അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റ്, ബാഗേജ്, സൗജന്യമായി ടിക്കറ്റ് തിയതി മാറ്റാനും റദ്ദാക്കാനുമുള്ള അവസരം തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും നേടാം. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ വിദ്യാർത്ഥികള്‍, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭകർ, സായുധ സേനാംഗങ്ങള്‍, ആശ്രിതർ എന്നിവർക്കും മൊബൈല്‍ ആപ്പിലൂടേയും വെബ്‌സൈറ്റിലൂടെയും പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.

RELATED ARTICLES

STORIES

Most Popular