Thursday, July 18, 2024
HomeIndiaവിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം; ഇൻഡി സഖ്യത്തിന്റെ എതിര്‍പ്പ് സനാതന ധര്‍മത്തിനെതിരെയുള്ള മനോഭാവം: ഷെഹ്‌സാദ് പൂനാവല്ല

വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം; ഇൻഡി സഖ്യത്തിന്റെ എതിര്‍പ്പ് സനാതന ധര്‍മത്തിനെതിരെയുള്ള മനോഭാവം: ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡല്‍ഹി: കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാനുളള പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ശബ്ദമുയർത്തുന്നവർ സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നവരാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല.

സനാതന ധർമത്തിനെതിരെ മനോഭാവമുള്ളവരാണ് ഇൻഡി സഖ്യമെന്നും ഷെഹ്സാദ് വിമർശിച്ചു.

പ്രധാനമന്ത്രിയുടെ ധ്യാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഇൻഡി സഖ്യം വിമർശിക്കുന്നു. കോണ്‍ഗ്രസിന്റേത് ഹിന്ദു വിരുദ്ധ മനോഭാവമാണ്. ആദ്യം അവർ രാമക്ഷേത്രത്തെ എതിർത്തു. പിന്നീട് സനാതന ധർമത്തെ അവഹേളിച്ചു. ഇപ്പോഴിതാ ധ്യാനത്തിന് പോകുന്നതിനെതിരെ അവർ വിമർശനം ഉന്നയിക്കുന്നുവെന്നും ഷെഹ്സാദ് പറഞ്ഞു.

വിവേകാനന്ദ പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡി സഖ്യത്തിനെതിരെ വിമർശനവുമായി ഷെഹ്‌സാദ് പൂനാവല്ല രംഗത്തെത്തിയത്.

എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒറ്റവാക്ക് പോലും പ്രധാനമന്ത്രി പറയുന്നില്ലെന്നും ധ്യാനത്തിന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി യാതൊരു ബന്ധമില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. 2019-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രി കേദാർനാഥ് ഗുഹയിലും സമാനമായ ധ്യാനത്തിന് പോയിരുന്നുവെന്നും അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായിരുന്നില്ലെന്നും നിയമവിദഗ്ധൻ വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular