Wednesday, June 26, 2024
HomeGulf'വീണയുടെ കമ്ബനിയുമായി ബന്ധമില്ല, സാമ്ബത്തിക ഇടപാടുമില്ല'; വിശദീകരണവുമായി ദുബായ് കമ്ബനി എക്‌സാലോജിക് കണ്‍സള്‍ട്ടിങ്‌

‘വീണയുടെ കമ്ബനിയുമായി ബന്ധമില്ല, സാമ്ബത്തിക ഇടപാടുമില്ല’; വിശദീകരണവുമായി ദുബായ് കമ്ബനി എക്‌സാലോജിക് കണ്‍സള്‍ട്ടിങ്‌

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തിലെ എക്സാലോജിക് സൊല്യൂഷൻ കമ്ബനിയുമായി ബന്ധമില്ലെന്ന് ദുബായിലെ കമ്ബനി.

എക്സാലോജിക് കണ്‍സള്‍ട്ടിങ് കമ്ബനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്. എസ്.എൻ.സി ലാവ്‌ലിൻ, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കമ്ബനിയുമായും ഇതുവരെ ബിസിനസ് ഇല്ലെന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ, സുനീഷ് എന്നീ രണ്ടു പേരും ഇല്ലെന്നും ഇന്ത്യയില്‍ ബിസിനസുള്ളത് ബെംഗളൂരുവിലാണെന്നും കമ്ബനി വിശദീകരിക്കുന്നു. ഷോണ്‍ ജോര്‍ജിൻ്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്ബനി അധികൃതര്‍ രംഗത്ത് വന്നത്. കമ്ബനിയുടെ സഹ സ്ഥാപകൻ സസൂണ്‍ സാദിഖ്, നവീൻ കുമാർ എന്നിവരാണ് വിശദീകരണവുമായി എത്തിയത്.

ലണ്ടനിലാണ് തങ്ങളുടെ ഹെഡ് ഓഫീസ്. ഇന്ത്യയില്‍ ബിസിനസ് ഉള്ളത് ബെംഗളൂരുവിലാണ്. യു.എ.ഇയില്‍ മൂന്ന് ഓഫീസുകളുണ്ട്. ഷാര്‍ജയിലാണ് ആദ്യത്തെ ഓഫീസ് ആരംഭിച്ചത്. എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്ബനി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നില്ല. തങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കരാറുകള്‍ ഏറ്റെടുത്തിട്ടില്ലെന്നും ഇരുവരും അറിയിച്ചു.

ആറുമാസമായി വിവാദത്തെക്കുറിച്ച അറിയാം. നിയമനടപടികള്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ല. ബെംഗളൂരുവിലെ ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 2013-ല്‍ ഷാര്‍ജയിലാണ് കമ്ബനി ആരംഭിച്ചത്. നിലവില്‍ യു.എ.ഇ, സൗദി ആറേബ്യ, ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ കമ്ബനി പ്രവര്‍ത്തിക്കുന്നുണ്. 400-ഓളം ജീവനക്കാര്‍ കമ്ബനിക്കുകീഴില്‍ ജോലിചെയ്യുന്നുണ്ട്. വിവാദമായോടെയാണ് വിശദീകരണവുമായി എത്തിയതെന്നും ഇരുവരും വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular