Friday, April 26, 2024
HomeKeralaബറോസിന്റെ റീഷൂട്ട് ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍

ബറോസിന്റെ റീഷൂട്ട് ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍

ബറോസിന്റെ റീഷൂട്ട് ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഷൂട്ട് ചെയ്‌ത ഭാഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യാന്‍ പോവുകയാണ് അദ്ദേഹം. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി വലുതായതിനാല്‍ ആണ് വീണ്ടും റീഷൂട്ട് ചെയ്യുന്നത്. ബറോസിന്റെ ചിത്രീകരണം തുടങ്ങിയത് മാര്‍ച്ച്‌ 31ന് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ചാണ് . പിന്നീട് അത് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്ബാശ്ശേരി വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്തു.

പിന്നീട് കോവിഡ് എത്തി ചിത്രീകരണം മുടങ്ങി. ഇപ്പോള്‍ പ്രധാന കഥാപാത്രമായി കുട്ടി വളര്‍ന്നതിനാല്‍ ചിത്രീകരിച്ച ഭഗ്‌നാണ് എല്ലാം വീണ്ടും ഷൂട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ്. . മരക്കാറിനേക്കാള്‍ വലിയ ചിത്രമായിരിക്കും ബറോസെന്നും ലാലേട്ടന്‍ വെളിപ്പെടുത്തി. ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular