Thursday, July 18, 2024
HomeIndiaകേരളത്തിന് പുതിയ ട്രെയിൻ; പന്‍വേല്‍-കൊച്ചുവേളി സര്‍വീസിന് അംഗീകാരം നല്‍കി ടൈംടേബിള്‍ കമ്മിറ്റി

കേരളത്തിന് പുതിയ ട്രെയിൻ; പന്‍വേല്‍-കൊച്ചുവേളി സര്‍വീസിന് അംഗീകാരം നല്‍കി ടൈംടേബിള്‍ കമ്മിറ്റി

മുംബൈ: മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉടനെന്ന് റിപ്പോർട്ട്. പൻവേല്‍-കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസിനാണ് കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റി അംഗീകാരം നല്‍കിയത്.

അതേസമയം, പുതിയ ട്രെയിൻ എന്നുമുതല്‍ സർവീസ് ആരംഭിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലായിലെ പുതുക്കിയ ടൈടേബിളില്‍ ഈ ട്രെയിൻ ഇടംപിടിക്കാൻ സാധ്യത കുറവാണെന്നാണ് ഉന്നത റയില്‍വെ ഉദ്യോഗസ്ഥർ നല്‍കുന്ന സൂചന.

കൊങ്കണ്‍പാത തുറന്നശേഷം മൂന്നു ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും എല്ലാം ആഴ്ചയില്‍ രണ്ട് സർവീസ് വീതം ഉള്ളവയായിരുന്നു. നിലവില്‍ നേത്രാവതി എക്‌സ്പ്രസ് മാത്രമാണ് എല്ലാദിവസവും മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ഓടുന്നത്. മുംബൈ-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പുണെ-കന്യാകുമാരി ആക്കിയതോടെ ആ വണ്ടിയും മുംബൈക്കാർക്ക് നഷ്ടമായി. ഈ സാഹചര്യത്തിലാണ് മുംബൈ-കേരള പ്രതിദിന ട്രെയിൻ എന്ന ആവശ്യം മധ്യറെയില്‍വേയും ദക്ഷിണറെയില്‍വേയും കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്.

എന്നാല്‍ പ്രതിദിനവണ്ടിയ്ക്ക് സമയക്രമം ഒരുക്കാൻ ബുദ്ധിമുട്ടാണെന്നും പ്രതിവാരവണ്ടിയാണെങ്കില്‍ പരിഗണിക്കാമെന്നുമായിരുന്നു കൊങ്കണ്‍ റെയില്‍വേയുടെ മറുപടി. അങ്ങനെയാണ് ആഴ്ചയില്‍ ഒരുദിവസംമാത്രം ട്രെയിൻ ഓടിക്കാൻ ധാരണയായത്.

ട്രെയിൻ സി.എസ്.ടി.യില്‍നിന്ന് പുറപ്പെടണമെന്നായിരുന്നു ദക്ഷിണറെയില്‍വേയുടെ ശുപാർശ.അല്ലെങ്കില്‍ മുംബൈയ്ക്കകത്ത് മറ്റെവിടെനിന്നെങ്കിലും പുറപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാല്‍ നഗരത്തിലെ എല്ലാ ടെർമിനുകളും പ്രവർത്തിക്കുന്നത് പരമാവധി ശേഷിയിലാണെന്നും അതിനാല്‍ പൻവേലില്‍നിന്ന് പുറപ്പെടട്ടെയെന്നായിരുന്നു മധ്യറെയില്‍വേയുടെ മറുപടി. അതോടെ കുർള-കൊച്ചുവേളി ട്രെയിൻ പൻവേല്‍-കൊച്ചുവേളിയായി.

RELATED ARTICLES

STORIES

Most Popular