Tuesday, June 25, 2024
HomeKeralaഷോണ്‍ ജോര്‍ജിനെ കൈകാര്യം ചെയ്യും; കണ്ണിലെ കൃഷ്ണമണി പോലെയാണ് കേരളത്തെ പിണറായി വിജയൻ സംരക്ഷിക്കുന്നത്; ഭീഷണിയുമായി...

ഷോണ്‍ ജോര്‍ജിനെ കൈകാര്യം ചെയ്യും; കണ്ണിലെ കൃഷ്ണമണി പോലെയാണ് കേരളത്തെ പിണറായി വിജയൻ സംരക്ഷിക്കുന്നത്; ഭീഷണിയുമായി ഡിവൈഎഫ്‌ഐ

കൊച്ചി: ഷോണ്‍ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ തട്ടിപ്പുകള്‍ പുറത്തുവിട്ടതാണ് ഡിവൈഎഫ്‌ഐയെ ചൊടിപ്പിച്ചിരിക്കുന്നത്.

അബുദാബി കൊമേഷ്യല്‍ ബാങ്കില്‍ എക്സാലോജികിന് അക്കൗണ്ട് ഉണ്ടെന്നും പി.ഡബ്ല്യൂ.സി, എസ്.എൻ.സി ലാവലിൻ കമ്ബനികളില്‍ നിന്നും ഇതിലേക്ക് കോടികളെത്തിയെന്നും കഴിഞ്ഞ ദിവസം ഷോണ്‍ ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ ഭീഷണി.

ഷോണ്‍ ജോർജിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ഭീഷണി മുഴക്കിയത്. കേരളത്തെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പിണറായി വിജയൻ സർക്കാർ കാത്തു സൂക്ഷിക്കുന്നതെന്നും അങ്ങനെയുള്ള സർക്കാരിനെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച്‌ താഴെയിടുകയാണ് ഷോണിന്റെ ലക്ഷ്യമെന്നുമാണ് ഡിവൈഎഫ്‌ഐക്കാരുടെ വാദം.

സർക്കാരിനെതിരെ പറയുന്നത് കൈയും കെട്ടി തങ്ങള്‍ക്ക് കണ്ടുനില്‍ക്കാൻ കഴിയില്ലെന്നും ഷോണ്‍ ജോർജിനെ കൈകാര്യം ചെയ്യാൻ തങ്ങള്‍ക്കറിയാമെന്നുമാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭീഷണി. ഷോണിനെ പരസ്യമായി ഇവർ അസഭ്യവും പറഞ്ഞു. പിണറായി സർക്കാർ വീഴാതിരിക്കാൻ ഏത് അറ്റം വരെയും ഡിവൈഎഫ്‌ഐ പോകുമെന്നുമാണ് കുട്ടി സഖാക്കളുടെ വെല്ലുവിളി.

RELATED ARTICLES

STORIES

Most Popular