Saturday, July 27, 2024
HomeAsiaഗാസ അതിര്‍ത്തി മുഴുവൻ ഇസ്രേലി നിയന്ത്രണത്തില്‍

ഗാസ അതിര്‍ത്തി മുഴുവൻ ഇസ്രേലി നിയന്ത്രണത്തില്‍

യ്റോ: തെക്കൻ ഗാസയിലെ റാഫയ്ക്കും ഈജിപ്തിനും ഇടയിലുള്ള ഫിലാഡെല്‍ഫി ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുത്തതായി ഇസ്രേലി സേന അറിയിച്ചു.
ഇതോടെ ഗാസയുടെ മുഴുവൻ അതിർത്തിയും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി.

ഗാസയുടെ ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന് നൂറു മീറ്റർ വീതിയില്‍ 13 കിലോമീറ്റർ നീളത്തിലാണ് ഇടനാഴി. ഫിലാഡെല്‍ഫി ഇടനാഴി എന്നത് ഇസ്രേലി സേന നേരത്തേ ഉപയോഗിച്ചിരുന്ന രഹസ്യപ്പേരാണ്.

ഇടനാഴിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രേലി സേനാ വക്താവ് ഡാനിയല്‍ ഹാഗാരി അറിയിച്ചു. ഗാസയിലേക്ക് ആയുധങ്ങള്‍ കടത്തുന്ന ഒട്ടേറെ തുരങ്കങ്ങള്‍ ഉള്ളതിനാല്‍ ഇടനാഴി ഹമാസിന്‍റെ ജീവനാഡിയാണ്. ഇത്തരം 20 തുരങ്കങ്ങള്‍ കണ്ടെത്തി. തുരങ്കങ്ങളില്‍ പരിശോധന നടത്തി നശിപ്പിക്കാൻ തുടങ്ങി. എല്ലാ തുരങ്കങ്ങളും ഈജിപ്തിലേക്കല്ലെന്നും ഹാഗാരി കൂട്ടിച്ചേർത്തു.

അതേസമയം, ഗാസയിലേക്ക് ആയുധങ്ങള്‍ കടത്തുന്നുവെന്ന ആരോപണം ഈജിപ്ഷ്യൻ അധികൃതർ നിഷേധിച്ചു. റാഫയിലെ ആക്രമണത്തെ ന്യായീകരിക്കാനാണ് ഇസ്രയേല്‍ ആരോപണം ഉന്നയിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ഇതിനിടെ, ഗാസയിലുടനീളം ഇസ്രേലി സേനയുടെ ഓപ്പറേഷൻ തുടരുന്നു. കഴിഞ്ഞദിവസം രാത്രി അന്പതു തീവ്രവാദ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് സേന അറിയിച്ചു.

അധിനിവേശ വെസ്റ്റ്ബാങ്കിലെ നാബുലസില്‍ കാറിടിച്ച്‌ രണ്ട് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. ഡ്രൈവർക്കായി സുരക്ഷാസേന തെരച്ചില്‍ തുടരുന്നു. കഴിഞ്ഞദിവസം റാഫയില്‍ ഭീകരർ സ്ഥാപിച്ചിരുന്ന ബോംബ് കെണിയില്‍പ്പെട്ട് മൂന്ന് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

STORIES

Most Popular