Wednesday, June 26, 2024
HomeIndiaഇന്ത്യാസഖ്യം വിജയത്തിലേക്ക്; ഇവിഎമ്മിലും സട്രോങ് റൂമിലും അവസാനനിമിഷം വരെ ശ്രദ്ധവേണം; ജനങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ രാഹുല്‍ഗാന്ധി

ഇന്ത്യാസഖ്യം വിജയത്തിലേക്ക്; ഇവിഎമ്മിലും സട്രോങ് റൂമിലും അവസാനനിമിഷം വരെ ശ്രദ്ധവേണം; ജനങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ രാഹുല്‍ഗാന്ധി

ഖ്‌നൗ: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ത്യാസഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും രാഹുല്‍ ഗാാന്ധി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ ഒന്നിച്ചുനിന്ന നേതാക്കള്‍ക്ക് ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ വിജയിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളെ വഴി തിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശ്രമിച്ചിട്ടും ജനം അവരുടെ ശബ്ദം ഉയര്‍ത്തിപ്പിടിച്ചെന്നും രാഹുല്‍ പറഞ്ഞു.

വോട്ടെടുപ്പ് അവസാനിച്ചാലും ഇവിഎമ്മുകളിലും സ്‌ട്രോങ് റൂമുകളിലും അവസാനനിമിഷം വരെ ശ്രദ്ധ തുടരണമെന്നും ഇന്ത്യാസഖ്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി 107 പരിപാടികളിലും പ്രിയങ്ക 108 പരിപാടികളിലുമാണ് പങ്കെടുത്തത്. അവസാനഘട്ട പ്രചാരണ ദിവസം രാഹുല്‍ പഞ്ചാബിലും പ്രിയങ്ക ഹിമാചലിലെ സോളനിലും പങ്കെടുത്തു. 16 സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തിയ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേഠിയിലുമാണ് കൂടുതല്‍ പരിപാടികളില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധി അമേഠി വിട്ട് റായ് ബറേലിയില്‍ മത്സരിച്ചപ്പോള്‍ അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ കെഎല്‍ ശര്‍മയാണ് മത്സരരംഗത്ത്.

RELATED ARTICLES

STORIES

Most Popular