Saturday, July 27, 2024
HomeEntertainmentവിലകൂടിയ വസ്ത്രങ്ങളോട് പ്രിയമില്ല; ആഡംബരത്തോടും സെലിബ്രിറ്റി സ്റ്റാറ്റസിനോടും എതിര്‍പ്പ്; പ്രണവിന് കോമ്ബറ്റിഷനായി ബോളിവുഡില്‍ നിന്നൊരു താരപുത്രൻ...

വിലകൂടിയ വസ്ത്രങ്ങളോട് പ്രിയമില്ല; ആഡംബരത്തോടും സെലിബ്രിറ്റി സ്റ്റാറ്റസിനോടും എതിര്‍പ്പ്; പ്രണവിന് കോമ്ബറ്റിഷനായി ബോളിവുഡില്‍ നിന്നൊരു താരപുത്രൻ !

പ്രണവ് മോഹൻലാല്‍ എന്നും മലയാളികള്‍ അത്ഭുതമാണ്. മഹാനടൻ മോഹൻലാലിൻറെ മകനായിരുന്നിട്ട് പോലും താര ജാഡകള്‍ ഇല്ലാത്ത ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.

ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങളും വാച്ചും ഷൂസുമെല്ലാം താരപുത്രന്മാർ ധരിക്കുമ്ബോള്‍ ഏറ്റവും ലളിതമായ ജീവിതമാണ് പ്രണവ് എന്ന അപ്പു നയിക്കുന്നത്. വളരെ കുറച്ച്‌ വസ്ത്രങ്ങള്‍ മാത്രമേ അദ്ദേഹത്തിന് സ്വന്തമായുള്ളൂ. മാത്രമല്ല ബ്രാൻഡഡ് ലൈഫ് അല്ല അദ്ദേഹം നയിക്കുന്നതും. ലൈം ലൈറ്റില്‍ നിന്നും അദ്ദേഹം എപ്പോഴും വിട്ടുനില്‍ക്കുന്നു.പ്രണവ് സിനിമകള്‍ ചെയ്യുന്നത് വളരെ കുറവാണ്. സാഹസികതയും യാത്രകളോടുമാണ് പ്രിയം. മറ്റു താര പുത്രൻമാർക്ക് എന്നും പ്രണവ് മാതൃകയാണെന്ന് ആരാധകർ പറയാറുണ്ട്.

മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും സിമ്ബിള്‍ ലൈഫ് പിന്തുടരുന്ന ഒരു താരപുത്രനുണ്ട്. അത് മറ്റാരുമല്ല നടൻ അക്ഷയ് കുമാറിന്റെയും ട്വിങ്കിള്‍ ഖന്നയുടെയും മകൻ ആരവാണ്. ആഡംബര ജീവിതത്തോട് ആരവ് പണ്ടേ നോ പറഞ്ഞു. ഒരു സൂപ്പർതാരത്തിന്റെ മകൻ ചെലവ് കുറഞ്ഞ ജീവിതം നയിക്കുന്നത് നമുക്ക് എങ്ങനെ സങ്കല്പിക്കാൻ സാധിക്കും. വിലകുറഞ്ഞ വസ്തുക്കളും വസ്ത്രങ്ങളും മറ്റുള്ളവർ ഉപയോഗിച്ച്‌ ഉപേക്ഷിച്ചതുമായ വസ്ത്രങ്ങളും ധരിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ? എന്നാല്‍ അവിടെയാണ് ആരവ് വേറിട്ട് നില്‍ക്കുന്നത്. പതിനഞ്ചാം വയസ്സില്‍ ഉപരിപഠനത്തിനായി ആരവ് വിദേശത്തേക്ക് പോയി. ധരിക്കുന്ന വസ്ത്രത്തില്‍ തുടങ്ങി കഴിക്കുന്ന ഭക്ഷണത്തില്‍ വരെ ആരവ് പിന്തുടർന്ന രീതി അല്പം വ്യത്യസ്തമാണ്.

ലളിത ജീവിതം നയിക്കുന്നതിലാണ് ആരവിന് പ്രിയമെന്ന് അക്ഷയ് കുമാർ തന്നെയാണ് മുമ്ബൊരു അഭിമുഖത്തില്‍ മകനെ കുറിച്ച്‌ സംസാരിക്കവെ പറഞ്ഞത്.വസ്ത്രം കഴുകാനും ആരുടേയും സഹായം ആരവ് സ്വീകരിക്കാറില്ല. വീട്ടില്‍ സഹായിക്കാൻ ഒരു സഹായിയെ നിർത്തുന്നതില്‍ പോലും ആരവിന് താല്‍പ്പര്യമില്ലത്രെ. ത്രിഫ്റ്റ് സ്റ്റോർ എന്ന് വിളിക്കുന്ന മറ്റാരെങ്കിലും ധരിച്ച്‌ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളില്‍ പോയേ ആരവ് ഷോപ്പിങ് നടത്താറുള്ളു. വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങി അത് പാഴാക്കി കളയുന്നതില്‍ താല്‍പ്പര്യമില്ല എന്നാണ് ആരവിന്റെ നിലപാട്.

താരപുത്രനിപ്പോള്‍ 21 വയസ് പ്രായമുണ്ട്. ആരവിനെ കൂടാതെ ഒരു മകള്‍ കൂടി അക്ഷയ് കുമാറിനുണ്ട്. എന്നാല്‍ ആരവിന്റെ സ്വഭാവത്തിന്റെ നേരെ വിപരീത സ്വഭാവമാണത്രെ മകള്‍ നിതാരയ്ക്ക്.

വളരെ നല്ല വസ്ത്രങ്ങള്‍ നോക്കി മാത്രമെ മകള്‍ വാങ്ങുകയും ധരിക്കുകയും ചെയ്യൂവെന്നും അക്ഷയ് കുമാർ പറഞ്ഞു. ആരവിനെ കുറിച്ചുള്ള അക്ഷയുടെ വാക്കുകള്‍ വൈറലായതോടെ പ്രണവിന് ആരവ് ഒരു കോമ്ബറ്റീഷനാകുമോയെന്നാണ് തമാശയായി ആരാധകർ ചോദിക്കുന്നത്.

RELATED ARTICLES

STORIES

Most Popular