Saturday, April 20, 2024
HomeIndiaജമ്മുകാശ്മീരില്‍ ഭീകരാക്രമണം 1033

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം 1033

ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം. 2019 മുതല്‍ 2021 നവംബര്‍ പകുതി വരെയുള്ള കണക്കനുസരിച്ച് 1,033 ഭീകരാക്രമണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 2019ല്‍ മാത്രം 594 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് സഭയില്‍ ഈ വിവരങ്ങള്‍ സമര്‍പ്പിച്ചത്.

2020ല്‍ 244 ഭീകരാക്രമണ കേസുകളും, 2021 നവംബര്‍ 15 വരെ 196 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ കാലയളവിനുള്ളില്‍ 561 ഭീകരരെ സൈന്യം വധിച്ചു. 2019ല്‍ 163ഉം, 2020ല്‍ 232ഉം, 2021 നവംബര്‍ പകുതി വരെ 166 ഭീകരരുമാണ് കൊല്ലപ്പെട്ടത്. നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈന്യം തകര്‍ത്തിട്ടുണ്ട്. കേന്ദ്ര സായുധ സേനയിലേതുള്‍പ്പെടെ 177 ഉദ്യോഗസ്ഥര്‍ തീവ്രവാദ വിരുദ്ധ ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് ഏതൊക്കെ മേഖലകളിലേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. 2019ല്‍ 80ഉം 2020ല്‍ 62ഉം ഈ വര്‍ഷം 35ഉം സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടമായത്. മൂന്ന് വര്‍ഷങ്ങളിലായി 110 സാധാരണക്കാര്‍ക്കും ഭീകരരുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായി.തീരദേശ, കടല്‍ മേഖലകളില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനും മറ്റുമായി ശക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അജയ് ഭട്ട് വ്യക്തമാക്കി.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular