Thursday, April 25, 2024
HomeIndiaടിആര്‍എസ് കളംമാറി ചവിട്ടുന്നു; കോണ്‍ഗ്രസ് പക്ഷത്തേക്ക്

ടിആര്‍എസ് കളംമാറി ചവിട്ടുന്നു; കോണ്‍ഗ്രസ് പക്ഷത്തേക്ക്

എന്നും എപ്പോഴും  മോദി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന    ചന്ദ്രശേഖരറാവു. എന്നാല്‍ ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടി ബിജെപിയെ  കൈവിടുകയാണ്. അവര്‍ പ്രതിപക്ഷവുമായി ചേരുന്നതായി സൂചന നല്കി ചന്ദ്രശേഖരറാവു രംഗത്തേക്കു വരുന്നു. കേന്ദ്രത്തില്‍ പാര്‍ലമെന്റും രാജ്യസഭയും സമ്മേളിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടി ചേരുന്ന യോഗത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ടി.ആര്‍.എസ് പ്രതിനിധിയും പങ്കെടുക്കുന്നു എന്നുള്ളതാണ് അപൂര്‍വ്വത. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള ബിജെപി ഇതര പാര്‍ട്ടികളുടെ യോഗത്തിലാണ് ടി.ആര്‍.എസും പങ്കെടുത്തത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ടി.ആര്‍.എസ് ഇത്തരമൊരു പ്രതിപക്ഷ യോഗത്തില്‍ പങ്കാളികളാകുന്നത്. 12 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയെ പ്രതിരോധിക്കാന്‍ വേണ്ടി ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മുതിര്‍ന്ന ടിആര്‍എസ് എംപി കെ.കേശവ റാവുവാണ് പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ കോര്‍ത്തിണക്കി മൂന്നാം മുന്നണി രൂപീകരണത്തിന് ശ്രമം നടത്തിയിരുന്ന ടിആര്‍എസാണിപ്പോള്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കര്‍ണാടക കഴിഞ്ഞാല്‍ ബിജെപിക്ക് നിലവില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ് തെലങ്കാന. സമീപകാലത്ത് സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ച ചന്ദ്രശേഖര റാവുവിനേയും പാര്‍ട്ടിയേയും ചെറുതല്ലാത്ത രീതിയിലൊന്ന് പിടിച്ചു കുലുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മുഖ്യരാഷ്ട്രീയ എതിരാളിയായി ബിജെപി നിലകൊള്ളുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് ദേശീയ തലത്തിലുള്ള ഇപ്പോഴത്തെ ടി.ആര്‍.എസിന്റെ ചുവടുമാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular