Friday, April 19, 2024
HomeCinemaമരക്കാര്‍ നാളെ തീയേറ്ററില്‍ 100 കോടി ക്ലബിലെത്തി

മരക്കാര്‍ നാളെ തീയേറ്ററില്‍ 100 കോടി ക്ലബിലെത്തി

ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. എന്നാല്‍ റിലീസിന് മുന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം. ചിത്രം 100 കോടി നേടിയത് ലോകമൊട്ടാകെയുള്ള റിസര്‍വേഷനിലൂടെ മാത്രമാണ്. അറുന്നൂറിലധികം ഫാന്‍സ് ഷോയുമായി ചിത്രം വലിയ രീതിയില്‍ ആണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ചിത്രം കേരളത്തില്‍ മാത്രം നാളെ 625 സ്‌ക്രീനുകളില്‍ ആണ് പ്രദര്‍ശനത്തിന് എത്തുന്നത്.

മരക്കാര്‍ റിലീസിലും റെക്കോര്‍ഡ് സൃഷ്ടിച്ചു കഴിഞ്ഞു. മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുന്നത് ലോകമൊട്ടാകെയുള്ള 4100 സ്‌ക്രീനുകളിലാണ്. ഈ ചിത്രത്തിന് ഉണ്ടാവുക ദിവസേന 16,000 ഷോകളാണ് . ചിത്രം റിലീസ് ചെയ്യുന്നത് അഞ്ച് ഭാഷകളിലാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, ഈ ചിത്രം മൂന്ന് അവാര്‍ഡുകള്‍ നേടി  മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular