Friday, January 21, 2022
HomeUSAമിസ് യുഎസ്എ 2021 കിരീടം എല്ല സ്മിത്തിന്

മിസ് യുഎസ്എ 2021 കിരീടം എല്ല സ്മിത്തിന്

ഒക്കലഹോമ ∙ മിസ് യുഎസ്എ 2021 കിരീടം കെന്റുക്കിയിൽ നിന്നുള്ള എല്ല സ്മിത്ത് (23) കരസ്ഥമാക്കി. നവംബർ 29 തിങ്കളാഴ്ച ഒക്കലഹോമ തുൾസായിലുള്ള റിവർ സ്പിരിട്ട് കാസിനോ റസ്റ്ററന്റിൽ വെച്ചാണ് മിസ് യുഎസ്എ മത്സരം അരങ്ങേറിയത്.

എല്ല സ്മിത്ത് മിസ് കെന്റക്കിയായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബ്രോഡ് കാസ്റ്റ് ജേർണലിസത്തിൽ കെന്റക്കി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുള്ള എല്ല ലൂയിസ് വില്ല എബിസി റിപ്പോർട്ടറാണ്. 2020 ലാണ് ഇവർ എബിസിയിൽ പ്രവർത്തനമാരംഭിച്ചത്.

ഡിസംബർ 12ന് ഇസ്രയേലിൽ വെച്ചു നടക്കുന്ന മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ യുഎസിനെ പ്രതിനിധീകരിച്ചു എല്ല സ്മിത്ത് പങ്കെടുക്കും.

അമ്പത് സംസ്ഥാനങ്ങളിൽ നിന്നും വാഷിങ്ടൻ ഡിസിയിൽ നിന്നുമുള്ള 51 മത്സരാർഥികളാണ് മിസ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്തത്. 2020ൽ മിസ് യുഎസ്എയായിരുന്ന അയിഷ ബ്രാഞ്ചാണ് എല്ല സ്മിത്തിനെ മിസ് അമേരിക്കാ കിരീടം അണിയിച്ചത്.

15 വയസ്സു മുതൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലക്ക് മിസ് അമേരിക്കയായി വിജയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഇവരുടെ പരിശീലക പറഞ്ഞു. ഈ വർഷം ആദ്യമായി പങ്കെടുത്ത ട്രാൻസ്ജെന്റർ മിസ് നവേസക്ക് ഫൈനൽ റൗണ്ടിൽ കടക്കാൻ കഴിഞ്ഞില്ല.

പി പി ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular