Thursday, March 28, 2024
HomeIndia'വധഭീഷണികളില്‍ ഭയമില്ല, പ്രവര്‍ത്തനങ്ങള്‍ തുടരും': ഗൗതം ഗംഭീര്‍

‘വധഭീഷണികളില്‍ ഭയമില്ല, പ്രവര്‍ത്തനങ്ങള്‍ തുടരും’: ഗൗതം ഗംഭീര്‍

തുടര്‍ച്ചയായി തനിക്കുനേരെ വരുന്ന വധഭീഷണികളില്‍(death threat) ഭയമില്ലെന്ന് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍(Gautam gambhir). ഐ.എസ് കാശ്മീരില്‍ നിന്നും ലഭിച്ച വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

‘എനിക്ക് ഒരു തരത്തിലുള്ള ഭയവും ഇല്ല. ഞാന്‍ ജോലി ചെയ്യുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും നിര്‍ത്തുന്നില്ല. ഈ പരിപാടിയുടെ വിജയത്തിലാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ’- ഈസ്റ്റ് ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം യമുന സ്പോര്‍ട്സ് കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗംഭീര്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായാണ് ഗൗതം ഗംഭീറിന് വധഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇ- മെയില്‍ സന്ദേശങ്ങളെത്തിയത്. ആറ് ദിവസത്തിനിടെ മൂന്ന് തവണയാണ് ഗംഭീര്‍ വധഭീഷണി നേരിട്ടത്. ഗംഭീറിനെയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു ആദ്യ സന്ദേശത്തിലെ ഭീഷണി. രണ്ടാമത്തേതില്‍ കുടുംബത്തോട് സ്‌നേഹമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു ആവശ്യം.

തങ്ങളുടെ ചാരന്‍മാര്‍ പൊലീസിലുണ്ടെന്നും ഡല്‍ഹി പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അവസാനമെത്തിയ സന്ദേശത്തിന്റെ ഉള്ളടക്കം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഗംഭീറിന്റെ വസതിക്ക് ചുറ്റും പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular