Friday, March 29, 2024
HomeIndiaഅഖിലേഷ് യാദവിനെതിരെ ഫേസ്ബുക്കിൽ കമന്റ് ; സിഇഒ മാർക്ക് സക്കർബർഗിനെതിരെ കേസ്

അഖിലേഷ് യാദവിനെതിരെ ഫേസ്ബുക്കിൽ കമന്റ് ; സിഇഒ മാർക്ക് സക്കർബർഗിനെതിരെ കേസ്

ലക്നൗ : സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ കമന്റ് ഫേസ്ബുക്കിൽ വന്നതിന്റെ പേരിൽ സിഇഒ മാർക്ക് സക്കർബർഗിനെതിരെ പരാതി .

കനൗജ് ജില്ലയിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സക്കർബർഗിനെ കൂടാതെ 49 പേരുടെ പേരുകളാണ് പരാതിയിൽ ഉള്ളത്. യാദവിനെതിരെ അപകീർത്തികരമായ ഒരു കമന്റും സക്കർബർഗ് ഇട്ടിട്ടില്ല. യാദവിനെതിരെ അപകീർത്തികരമായ കമന്റുകൾ പോസ്റ്റുചെയ്യാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാലാണ് സമാജ് വാദി പാർട്ടി അദ്ദേഹത്തിനെതിരെ കേസ് നൽകിയത്.

അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ കമന്റ് ഇട്ടതിനു കനൗജ് ജില്ലയിലെ സരഹതി ഗ്രാമവാസിയായ അമിത് കുമാറാണ് സുക്കർബർഗിനും മറ്റ് 49 പേർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത് .

“ബുവാ ബാബു” എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പേജിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടന്നതായി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അമിത് കുമാർ ആരോപിച്ചു.

മെയ് 25 ന് അമിത് കുമാർ പോലീസ് സൂപ്രണ്ടിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും പറയുന്നു .തുടർന്നാണ് സിഇഒ സുക്കർബർഗിനൊപ്പം ഫേസ്ബുക്ക് പേജിന്റെ അഡ്മിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular