Sunday, May 5, 2024
HomeIndiaഏഴ് വര്‍ഷത്തിനിടെ റെക്കോര്‍ഡ് വിനോദ സഞ്ചാരികളുമായി ജമ്മു കശ്മീര്‍

ഏഴ് വര്‍ഷത്തിനിടെ റെക്കോര്‍ഡ് വിനോദ സഞ്ചാരികളുമായി ജമ്മു കശ്മീര്‍

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കഴിഞ്ഞ മാസം എത്തിയത് റെക്കോര്‍ഡ് വിനോദ സഞ്ചാരികളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീര്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇടുന്നത്.

തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്ടോബറില്‍ കശ്മീരില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു. എന്നാല്‍, നവംബറില്‍ 1.27 ലക്ഷം പേരാണ് വിനോദ സഞ്ചാരത്തിനായി കശ്മീരില്‍ എത്തിയത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്നാലെ 2019 നവംബറില്‍ 12,086 പേരാണ് ജമ്മു കശ്മീരില്‍ എത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ 2020 നവംബറില്‍ ഇത് 6,327 ആയി കുറഞ്ഞു. ഇതിന് മുന്‍പ് 2017 ലാണ് ഒരു ലക്ഷത്തിന് മുകളില്‍ വിനോദ സഞ്ചാരികള്‍ ജമ്മു കശ്മീരില്‍ എത്തിയത്. 1.12 ലക്ഷം പേരാണ് അന്ന് ജമ്മു കശ്മീരില്‍ എത്തിയത്. 2018 ല്‍ 33,720 പേരും, 2016 ല്‍ 23,569 പേരും, 2015 ല്‍ 64,778 പേരും കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular