Thursday, April 18, 2024
HomeKeralaപിണറായിക്കെതിരേ സിപിഎം മന്ത്രിമാരെയും വെറുതെവിട്ടില്ല

പിണറായിക്കെതിരേ സിപിഎം മന്ത്രിമാരെയും വെറുതെവിട്ടില്ല

പിണറായി വിജയനെ വെറുതെ വിടാതെ സിപിഎം നേതാക്കള്‍. കാബിനറ്റില്‍ പോലും മന്ത്രിമാര്‍ പോലും കമ എന്നൊരു അക്ഷരം പറയാത്ത  കാലത്താണ് പിണറായിക്കെതിരേ സാധാരണ പാര്‍ട്ടി  പ്രവര്‍ത്തകര്‍ ആഞ്ഞടിക്കുന്നത്. പിണറായിയുടെ ഗുണ്ടായിസത്തിനെതിരേ അതേ നാണയത്തില്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതു  സിപിഎം സമ്മേളനങ്ങളിലാണ്.  മുഖ്യമന്ത്രി ഏകാധിപതിയാണെന്നും ചോദ്യം ചെയ്യാന്‍ സംസ്ഥാനത്ത് എംഎല്‍എമാരും മന്ത്രിമാരുമില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കെ.കെ.ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്നും, വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പരാജയമാണെന്നും ആക്ഷേപമുണ്ടായി.എം.എം.മണിയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതും വിമര്‍ശനത്തിനിടയാക്കി.

പ്രായമാണ് പരിഗണിച്ചതെങ്കില്‍ മുഖ്യമന്ത്രി മാറിനിന്നു മാതൃക കാണിക്കണമായിരുന്നു. എം.എം.മണി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൊണ്ടല്ല; പ്രവര്‍ത്തനമികവിലൂടെ ജനഹൃദയങ്ങളില്‍ ആധിപത്യം ഉറപ്പിച്ചതുകൊണ്ടാണ്. ആ നിലയ്ക്ക് എം.എം.മണിയെ മന്ത്രിസ്ഥാനത്ത് പരിഗണിക്കണമായിരുന്നുവെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രായം പരിഗണിക്കുമ്പോള്‍ എല്ലാ മേഖലകളിലും പരിഗണിക്കണം. താഴെത്തട്ടു മുതല്‍ അതു വേണം. പലരും കടിച്ചുതൂങ്ങിക്കിടക്കുന്നതു കാരണം യുവാക്കള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളില്‍ ചിലര്‍ കുറ്റപ്പെടുത്തി.

സോജന്‍ വര്‍ഗീസ്

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular