Saturday, April 20, 2024
HomeKeralaകേരളം പിടിക്കാന്‍ മമത കോണ്‍ഗ്രസിനെ ലക്ഷ്യം പിളരുമോ കോണ്‍ഗ്രസ്

കേരളം പിടിക്കാന്‍ മമത കോണ്‍ഗ്രസിനെ ലക്ഷ്യം പിളരുമോ കോണ്‍ഗ്രസ്

മമത ബാനര്‍ജി പശ്ചിമബംഗാളില്‍ നിന്നും കേരളത്തിലേക്കു വരികയാണോ?   പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി തുടരുമ്പോഴും  വേണ്ടി വന്നാല്‍ കേരളം കീഴക്കുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. കേന്ദ്രം പിടിക്കാനുള്ള മമതയുടെ തേരോട്ടത്തിന്റെ ഭാഗമായിട്ടാണ് കേരളം ലക്ഷ്യം വയ്ക്കുന്നത്.  ദേശീയതലത്തില്‍ ബിജെപിയെ  തോല്‍പിക്കാന്‍  മമതയ്ക്കു മാത്രമേ സാധിക്കൂവെന്ന നില വന്നിട്ടുണ്ട്.  കേരളത്തിലെ അസ്വസ്ഥരായ  കോണ്‍ഗ്രസ് നേതാക്കളെ നോക്കിയാണ് മുന്നോട്ടുള്ള പ്രയാണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ രാഷ്ട്രീയ സ്വാധീനം ബംഗാളിന് പുറത്തേക്ക് വ്യാപിപ്പിക്കുക എന്നതാണ് മമതാ ബാനര്‍ജി ലക്ഷ്യമിടുന്നത്. ഇതിനായി ഏതു വിധേനയും പാര്‍ട്ടി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിലവില്‍ ബംഗാളിനപ്പുറം മമതയ്ക്ക് രാഷ്ട്രീയ ശക്തിയില്ല.

ബിജെപിയെ എതിരിടണമെങ്കില്‍ ഈ ശക്തി പോര എന്നു മമതയ്ക്ക് വ്യക്തമായി അറിയാം. അതിനുള്ള മാര്‍ഗ്ഗമാണ് കോണ്‍ഗ്രസിലെ നേതാക്കള്‍. അസംതൃപ്തരായ നേതാക്കളെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി പാര്‍ട്ടിയിലേക്ക് എത്തിക്കുകയാണ് മമതയുടെ പദ്ധതി. മേഘാലയയില്‍ 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരെ തന്റെ പാളയത്തിലെത്തിച്ച് ഒറ്റ രാത്രികൊണ്ട് അവിടുത്തെ പ്രതിപക്ഷമാകാന്‍ മമതയുടെ പാര്‍ട്ടിക്ക് കഴിഞ്ഞു.അത്തരം ഉത്തരേന്ത്യന്‍ ജിമ്മിക് കേരളത്തില്‍ വിലപ്പോകില്ലെന്ന് മമതയ്ക്ക് ധാരണയുണ്ട്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയില്‍ മമത കണ്ണുവയ്ക്കുന്നത്. മമതയുമായി വ്യക്തി ബന്ധം പുലര്‍ത്തുന്ന ചില മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലുണ്ട്.

ഉന്നത നേതാക്കളെ തന്നെ തന്റെ പാളയത്തിലെത്തിക്കാനാണ് മമതയും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പദവികള്‍ വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാന്‍ മമത ശ്രമിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് വിട്ട ചില നാലാം നിര നേതാക്കകള്‍ തൃണമൂലില്‍ ചേരാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.അതേസമയം മമതയുടെ ഒരു ഓഫറും സ്വീകരിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളാരും തയ്യാറാകില്ലെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. എന്നാല്‍ മമതയുടെ ഈ നീക്കം തങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദത്തിന് സൗകര്യമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. മമതയുടെ വാഗ്ദാനങ്ങളെ മുന്‍ നിര്‍ത്തി പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.മമതയുടെ പാര്‍ട്ടിയുമായി പരസ്യമായ ചര്‍ച്ചകള്‍ പോലും നടത്തിയാല്‍ തങ്ങളുടെ ഉള്ള സ്വീകാര്യതതന്നെ പോലകുമെന്ന് ഈ നേതാക്കള്‍ക്ക് അറിയാം. എങ്കിലും ഈ സാഹചര്യം മുതലെടുത്ത് തങ്ങള്‍ക്ക് ഗുണകരമാക്കാമെന്ന വിചാരത്തിലാണ് ഈ നേതാക്കള്‍.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular