Friday, April 26, 2024
HomeKeralaപെരിയ ഇരട്ടക്കൊല സിപിഎം പെട്ടു സംസ്ഥാന നേതൃത്വത്തിലേക്ക്

പെരിയ ഇരട്ടക്കൊല സിപിഎം പെട്ടു സംസ്ഥാന നേതൃത്വത്തിലേക്ക്

പെരിയ ഇരട്ടക്കൊലയില്‍ സിപിഎം  പെട്ടു. സിബിഐ അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്കു നിങ്ങുകയാണ്. കോണ്‍ഗ്രസിന്റെ  സമരവും  പോരാട്ടവും വിജയം കാണുകയാണ്.  മിടുക്കരായ രണ്ടു യുവാക്കളെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്തതു  സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ക്കു പിന്തുണ നല്‍കിയതു സംസ്ഥാന നേതാക്കളാണ്. അവസാനം പിണറായിലേക്കു അന്വേഷണം എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ പ്രതി. കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് കുഞ്ഞിരാമനെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സിബിഐ കുഞ്ഞിരാമനെ നേരത്തെ ചോദ്യം ചെയ്തിരുന്നു അതിനു പിന്നാലെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ ഉദുമയിലെ മുന്‍ സിപിഎം എംഎല്‍എയാണ് കെ.വി. കുഞ്ഞിരാമന്‍. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. 2019 ഫെബ്രുവരി 18ന് രാത്രി പ്രതിയായ സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘവും കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു.

ഇയാളെ കൂടാതെ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കൂടി സിബിഐ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പെരിയ കേസില്‍ ബുധനാഴ്ച ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇന്ന് പ്രതി പട്ടികയില്‍ ചേര്‍ത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.
സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി  രാജു, പ്രവര്‍ത്തകരായ സുരന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കേസില്‍ സിബിഐ നടത്തിയ ആദ്യ അറസ്റ്റാണ് ഇത്. കാസര്‍കോഡ് ഗസ്റ്റ് ഹൗസിലെ ക്യാമ്പില്‍ ഇവരെ സിബിഐ ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെരിയ ഇരട്ട കൊലപാതക കേസില്‍ അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്നുള്ള വിവരങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. കൃപേഷിന്റെയും ശരത്തിന്റെയും കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ ചോദ്യം ചെയ്യലില്‍ തെളിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.  നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത് റജി വര്‍ഗീസാണ്. സുരേന്ദ്രന്‍ കൊല്ലപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ പ്രതികള്‍ക്ക് കൈമാറി. രാജുവും മറ്റ് പ്രതികളും ഗൂഢാലോചയുടെ ഭാഗമാണെന്ന് സിബിഐ തെളിയിച്ചു

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular