Wednesday, April 24, 2024
HomeIndiaകോണ്‍ഗ്രസ് ഒന്നുമല്ല ; ആഞ്ഞടിച്ചു ഗുലാം നബി ആസാദ്; പാര്‍ട്ടിക്കുള്ളില്‍...

കോണ്‍ഗ്രസ് ഒന്നുമല്ല ; ആഞ്ഞടിച്ചു ഗുലാം നബി ആസാദ്; പാര്‍ട്ടിക്കുള്ളില്‍ കലാപം

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്  മുന്നൂറ് സീറ്റ് നേടാനുള്ള സാധ്യത കാണുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മുകശ്മീരിലെ പൂഞ്ചില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുലാം നബി ആസാദിന്റെ വിവാദ പരാമര്‍ശം.

ജമ്മുകശ്മീരിന്റെ  പ്രത്യേക അധികാരം റദ്ദാക്കിയ നടപടി പുനസ്ഥാപിക്കാന്‍ സുപ്രീംകോടതിക്കോ കേന്ദ്രസര്‍ക്കാരിനോ മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന് മുന്നൂറ് സീറ്റ് കിട്ടാനുള്ള സാധ്യതയില്ലാത്തത് കൊണ്ട് അനുച്ഛേദം 370 പുനസ്ഥാപിക്കുമെന്ന വാഗ്ദാനം നല്‍കാത്തതെന്നും ഗുലാംനബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി തൃണമൂണ്‍ കോണ്‍ഗ്രസ് അധ്യക്ഷ  മമത ബാനര്‍ജി രം?ഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

യുപിഎ എന്നാെന്ന് ഇപ്പോള്‍ ഇല്ലെന്നാണ് മമത മുംബൈയില്‍ പറഞ്ഞത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ബിജെപിക്കെതിരായ ശക്തമായ ബദല്‍ കൊണ്ടുവരാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് പിന്നാലെ പവാറും വ്യക്തമാക്കി. ശിവസേനാ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു.

മേഘാലയയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് എത്തിയതും,ഗോവയില്‍ തൃണമൂല്‍ മത്സരിക്കാന്‍ തീരുമാനിച്ചതുമടക്കം കോണ്‍ഗ്രസുമായി കടുത്ത അകല്‍ച്ച നിലനിലനില്‍ക്കുമ്പോഴാണ് പ്രദേശിക പാര്‍ട്ടികളുമായുള്ള മമതയുടെ കൂടിക്കാഴ്ച

ജോയി ഏബ്രാഹം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular