Friday, March 29, 2024
HomeUSAയുഎസിൽ ഒമിക്രോൺ ആദ്യം കണ്ടെത്തിയത് ആഫ്രിക്ക സന്ദർശിച്ചെത്തിയ വ്യക്തിയിൽ

യുഎസിൽ ഒമിക്രോൺ ആദ്യം കണ്ടെത്തിയത് ആഫ്രിക്ക സന്ദർശിച്ചെത്തിയ വ്യക്തിയിൽ

കലിഫോർണിയ ∙ അമേരിക്കയിൽ ആദ്യമായി ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് പൂർണ്ണമായും വാക്സിനേറ്റ് ചെയ്ത്, അടുത്തിടെ സൗത്ത് ആഫ്രിക്ക സന്ദർശിച്ചെത്തിയ വ്യക്തിയിലാണെന്നു കലിഫോർണിയ ആരോഗ്യവകുപ്പു വ്യക്തമാക്കി. നിലവിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നു, സാൻഫ്രാൻസിസ്ക്കൊ ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഡോ.ഗ്രാന്റ് പറഞ്ഞു.

50 വയസ്സുള്ള കലിഫോർണിയായിൽ നിന്നുള്ളയാൾ സൗത്ത് ആഫ്രിക്കാ സന്ദർശനം പൂർത്തിയാക്കി നവംബർ 22 നാണ് തിരിച്ചെത്തിയത്. നവംബർ 25ന് കോവിഡ് 19 ലക്ഷണങ്ങൾ പ്രകടമായെന്നും, പിന്നീട് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ കണ്ടെത്തിയതെന്നും സിഡിസി വ്യക്തമാക്കി.

പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയയുടൻ ഇയാൾ സ്വയം ക്വാറന്റീനിൽ പോയെന്നും ഇദ്ദേഹവുമായി അടുത്തു ബന്ധപ്പെട്ട എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിയെന്നും എന്നാൽ ആരിലും രോഗം കണ്ടെത്തിയില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular