Wednesday, May 8, 2024
HomeUSAമിഷിഗൺ സ്കൂൾ വെടിവയ്പ്പ് മരണം നാലായി

മിഷിഗൺ സ്കൂൾ വെടിവയ്പ്പ് മരണം നാലായി

മിഷിഗൺ ∙ മിഷിഗൺ ഓക്സ്ഫോർഡ് ഹൈസ്ക്കൂളിൽ പതിനഞ്ചുകാരൻ നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം നാലായി. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഏഴുപേരിൽ പതിനാലു വയസ്സുള്ള പെൺകുട്ടി ശസ്ത്രക്രിയ്ക്കുശേഷം വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു.

പതിനഞ്ചു വയസ്സുകാരൻ വെടിവയ്ക്കുവാൻ ഉപയോഗിച്ച തോക്ക് പിതാവ് വാങ്ങിയതായിരുന്നെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിയെ പൊലീസ്  പിടികൂടുമ്പോൾ, സ്കൂൾ ഹാളിലേക്ക് ഇറങ്ങി വന്ന് കൂടുതൽ ബുള്ളറ്റുകൾ തോക്കിൽ നിറയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. തക്കസമയത്തു പിടികൂടാൻ കഴിഞ്ഞതിനാൽ കൂടുതൽ അപകടം ഒഴിവായി.

വെടിവയ്പ്പ് നടത്തിയ ഈതൻ ക്രംമ്പ്‍ലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ഓക്ക്‌ലാൻഡ് കൗണ്ടി ജയിലിലടച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular