Wednesday, April 24, 2024
HomeIndiaഭാര്യക്ക് അമിത വൃത്തി.! ലാപ്പ്ടോപ്പും മൊബൈലും സോപ്പ് ഉപയോഗിച്ച്‌ കഴുകി; വിവാഹമോചനം തേടി യുവാവ് കോടതിയില്‍

ഭാര്യക്ക് അമിത വൃത്തി.! ലാപ്പ്ടോപ്പും മൊബൈലും സോപ്പ് ഉപയോഗിച്ച്‌ കഴുകി; വിവാഹമോചനം തേടി യുവാവ് കോടതിയില്‍

ബംഗളൂരു: ഭാര്യയുടെ അമിത വൃത്തിയുടെ പേരില്‍ വിവാഹമോചനം തേടി സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവ് കോടതിയില്‍.
ബംഗളൂരുവിലാണ് വിചിത്ര സംഭവം. ഭാര്യക്ക് ഒബ്‌സെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ രോഗമാണെന്നും കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയം തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച്‌ ഭാര്യ കഴുകിയെന്നും യുവാവ് ആരോപിച്ചു. തന്റെ അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.പ്രമുഖ ഐടി കമ്ബനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്.

എംബിഎ ബിരുദധാരിയായ ഭാര്യ ജോലിക്ക് പോയില്ല. ണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്.കൊവിഡ് മഹാമാരി പടരാന്‍ തുടങ്ങിയതോടെയാണ് കുടുംബബന്ധം കൂടുതല്‍ വഷളായത്. ഈ സമയം ഭാര്യക്ക് രോഗം മൂര്‍ച്ഛിച്ചു. വീട്ടിലെ എല്ലാ സാമഗ്രികളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി.

ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചു. കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാന്‍ പറഞ്ഞുതുടങ്ങിയതോടെ,യാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു. 2009ലാണ് വിവാഹിതരായത്. വിവാഹിതരായതിന് ശേഷം ലണ്ടനിലായിരുന്നു ഇവരുടെ താമസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular