Wednesday, April 24, 2024
HomeKeralaഎംഎസ്എഫില്‍ അടിച്ചമര്‍ത്തല്‍ പരാതിക്കാര്‍ക്കെതിരേ ഒതുക്കും

എംഎസ്എഫില്‍ അടിച്ചമര്‍ത്തല്‍ പരാതിക്കാര്‍ക്കെതിരേ ഒതുക്കും

എംഎസ്എഫിലെ വനിതവിഭാഗമായ ഹരിതയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരേ അച്ചടക്കനടപടി. ഇവരാണ് എംഎസ്എഫ് ഭാരവാഹികളുടെ ലൈംഗീകചുവയുള്ള സംഭാഷണങ്ങള്‍ക്കെതിരേ പരാതി നല്‍കിയത്. ഇപ്പോഴത്തെ പ്രശ്‌നം ഇവര്‍ പരാതി നല്‍കിയതാണ്. വനിത കമ്മീഷനു പരാതി നല്‍കിയതാണ് ചൊടിപ്പിച്ചിരിക്കുന്നത്. മുസ്ലീംലീഗിനു തട്ടകത്തിനകത്തു തലവേദനകള്‍ ധാരാളമുള്ളപ്പോഴാണ് വിദ്യാര്‍ഥിവിഭാഗത്തിലും ആരോപണവും വിവാദവും കത്തുന്നത്. ഇപ്പോള്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനികളെ ലക്ഷ്യമാക്ക്ി ശബ്ദരേഖ വരെ പുറത്തു വന്നിരിക്കുന്നു. ഇവരെ ഒതുക്കണമെന്നാണ് എംഎസ്എഫ് ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബിന്റെ ശബ്ദരേഖ. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കെതിരെയാണ് പ്രധാനമായും ശബ്ദരേഖയില്‍ പറയുന്നത്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാവുമെന്ന തരത്തില്‍ ഫാത്തിമ തെഹ്ലിയയുടെ പേര് സജീവമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കിയെന്ന് ശബ്ദരേഖയില്‍ പറയുന്നു.

ഏതായാലും എംഎസ്എഫ് നേതാക്കള്‍ക്കെതിരേ പരാതി നല്കിയ വനിത അംഗങ്ങളുടെ നിലപാടിനെതിരേ ലീഗ് നേതൃത്വം രംഗത്തു വന്നിരിക്കുകയാണ്. ഇവര്‍ക്കെതിരേ നടപടി എടുക്കുമെന്ന ഘട്ടത്തിലാണ് ലീഗ് നേതൃത്വം. കടുത്ത അച്ചടക്കനടപടിയാണെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ സംഘടനാപരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നും പി.എം.എ.സലാം വ്യക്തമാക്കി. എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എന്‍.എ. കരീമും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

നേതാക്കള്‍ക്ക് പെണ്‍കുട്ടികളോടു അപമര്യാദയായി പെരുമാറുന്നതിനു പ്രശ്‌നമില്ല. അതു ചൂണ്ടികാണിച്ചാല്‍ പ്രശ്‌നമാണെന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു. ഏതായാലും എംഎസ്എഫില്‍ ഹരിത എന്ന വിദ്യാര്‍ഥിനി വിഭാഗം വേണോ എന്നു ചിന്തിക്കുന്നതു നല്ലതാണെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത. എങ്ങനെ ഹരിതയിലെനേതാക്കളെ ഒതുക്കാം എന്ന നിലപാടിലേക്കുകാര്യങ്ങള്‍ നീങ്ങുന്നു. കെഎസ് യു. എസ്എഫ്‌ഐതുടങ്ങിയ വിദ്യാര്‍ഥിസംഘടനകളില്‍ വനിതകള്‍ക്കു മാത്രമായി വേറൈാരു സംഘടനയില്ലെന്നാണ് ഇവരുടെ നിലപാട്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular